ആലസ്യമൊഴിഞ്ഞു; ചെങ്ങന്നൂർ േപാരാട്ടച്ചൂടിലേക്ക്
text_fieldsആലപ്പുഴ: പ്രചാരണത്തിെൻറ ഒന്നാംഘട്ടം കഴിഞ്ഞ് ഉറക്കത്തിലായിരുന്ന ചെങ്ങന്നൂർ വീണ്ടും ഉണരുന്നു. സ്ഥാനാർഥികൾ ആലസ്യമൊഴിഞ്ഞ് പോർക്കളത്തിൽ സജീവമാവുകയാണ്. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന സംശയംവരെ രാഷ്ട്രീയപാർട്ടികൾ ഒരുവേള ഉയർത്തിയിരുന്നു. തീയതി പ്രഖ്യാപനം അനിശ്ചിതമായി നീണ്ടതാണ് കാരണം.
അതിനെല്ലാം വിരാമമിട്ട് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിന് ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ്. കഷ്ടിച്ച് ഒരുമാസമാണ് പ്രചാരണത്തിന് ലഭിക്കുക. മേയ് 28നാണ് െതരഞ്ഞെടുപ്പ്. േവാെട്ടണ്ണൽ 31നും. എം.എൽ.എ ആയിരുന്ന കെ.കെ. രാമചന്ദ്രൻ നായർ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് േവണ്ടിവന്നത്. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിന് സി.പി.എം കടുത്ത പ്രയത്നം നടത്തിവരുകയാണ്. പാർട്ടി ജില്ല സെക്രട്ടറിയും പാലിയേറ്റിവ് കെയർ പ്രവർത്തകനുമായ സ്ഥാനാർഥി സജി ചെറിയാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വൈകിയെങ്കിലും സി.പി.എമ്മിെൻറ പ്രമുഖനേതാക്കളും മന്ത്രിമാരും മണ്ഡലത്തിൽ പലവട്ടം വന്നുപോയിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തി. ബൂത്തുതല പ്രവർത്തനങ്ങൾ ഇടതുമുന്നണി പരമാവധി പൂർത്തിയാക്കിയിട്ടുണ്ട്. എങ്കിലും ചെങ്ങന്നൂരിെൻറ ചുമതലയുള്ള മന്ത്രി എ.കെ. ബാലൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ എന്നിവർക്ക് വിശ്രമമുണ്ടായിട്ടില്ല. മറുപക്ഷത്തും തീപ്പൊരി പ്രചാരണമായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് ഡി. വിജയകുമാർ പരമാവധി സ്ഥലങ്ങളിൽ തെൻറ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പലതവണ സ്ഥാനാർഥിയാകുമെന്ന് കരുതുകയും പ്രചാരണത്തിനിറങ്ങുകയും അവസാനം കോൺഗ്രസ് ഗ്രൂപ്പിസത്തിൽ നിഷ്കാസിതനാവുകയും ചെയ്ത പൂർവചരിത്രമാണ് വിജയകുമാറിനുള്ളത്. വൈകിയെത്തിയ സ്ഥാനാർഥിത്വത്തിലൂടെ രാഷ്ട്രീയത്തിൽ തനിക്ക് ഇനിയും ബാല്യമുെണ്ടന്ന് തെളിയിക്കാനുള്ള തിരക്കിലാണ് അദ്ദേഹം.
കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും പ്രധാന നേതാക്കൾ പലവട്ടം വന്നുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മണ്ഡലത്തിൽ കൂടുതൽ തവണ വന്നുപോയത്. ബി.ജെ.പി സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയും നേതാക്കളും മണ്ഡലത്തിൽ സജീവമാണ്. ബി.ഡി.ജെ.എസ് ഉയർത്തുന്ന ഭീഷണി എങ്ങനെ മറികടക്കാൻ കഴിയുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.
ആലപ്പുഴ ജില്ലയിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മേയ് 28ന് പ്രഖ്യാപിച്ചതോടെ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട സർക്കാറിെൻറ എല്ലാ പരിപാടികൾക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനോടൊപ്പം വിവിപാറ്റ് സംവിധാനവും ഉപയോഗിക്കും. വോട്ട് ചെയ്ത ഉടന്‍തന്നെ ഏത് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് സൂചിപ്പിക്കുന്ന ചിഹ്നവും പേരും ഉള്‍പ്പെടുന്ന പ്രിൻറ് ഒൗട്ട് യന്ത്രത്തില്‍നിന്ന് പുറത്തുവരും. ഏഴ് സെക്കൻറ് ഈ പ്രിൻറ് വോട്ടര്‍ക്ക് കാണാനാവും. ശേഷം ഇത് യന്ത്രത്തില്‍തന്നെ നിക്ഷേപിക്കപ്പെടും. ഇലക്ട്രോണിക് വോട്ടിങ് മെഷീെൻറ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വിവിപാറ്റ് സംവിധാനം ചെങ്ങന്നൂരിലെ എല്ലാ ബൂത്തിലും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
