ചെങ്ങന്നൂർ: കൂട്ടലും കിഴിക്കലുമായി സ്ഥാനാർഥികൾ
text_fieldsആലപ്പുഴ: തോൽക്കാൻ മനസ്സിെല്ലന്ന് കാര്യകാരണ സഹിതം സമർഥിച്ച് സ്ഥാനാർഥികൾ. മൂന്നുമാസം നീണ്ട പ്രയത്നം പതിരാവിെല്ലന്ന് അവർ ഉറപ്പിക്കുേമ്പാൾ ജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. വീഴ്ചയില്ലാത്ത പ്രചാരണം, എതിർപ്രചാരണങ്ങളുടെ മുനയൊടിച്ചെന്ന വിശ്വാസം, പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ കഴിഞ്ഞത് എന്നിങ്ങനെ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ശുഭാപ്തിയിലാണ് മുന്നണികൾ. അന്തിമ വിശകലനത്തിൽ 76.25 ആണ് പോളിങ് ശതമാനം. 25 ബൂത്തുകളിൽ 80 ശതമാനം പേർ വോട്ടുചെയ്തു. യുദ്ധം കഴിഞ്ഞ പടക്കളം പോലെയാണ് കാഴ്ചയിൽ ചെങ്ങന്നൂർ. തിരക്കിെൻറയും പ്രചാരണ ബഹളത്തിെൻറയും ദിനങ്ങൾ അവസാനിച്ചതിെൻറ ആശ്വാസം ജനങ്ങളുടെ മുഖത്തുണ്ട്.
പിരിമുറുക്കമില്ലാതെ ഡി. വിജയകുമാർ
കന്നി മത്സരത്തിെൻറ രുചി നുണഞ്ഞ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിന് ഫലത്തെക്കുറിച്ച് പിരിമുറുക്കമില്ല. പോളിങ് കൂടിയപ്പോൾ വിജയത്തിൽ ഒരു സംശയവുമില്ല. ഏറെ ദിവസങ്ങൾക്കുശേഷം വീട്ടിൽ ഒന്നിരിക്കാൻ കഴിഞ്ഞതിെൻറ ആശ്വാസമാണ് വിജയകുമാറിെൻറ മുഖത്ത്. വീട്ടിൽ സ്ഥാനാർഥിയെ കാണാൻ പ്രവർത്തകർ എത്തി. എല്ലാവരുമായുള്ള അടുപ്പം പുതിയ കാര്യമെല്ലന്ന് സ്ഥാനാർഥി പറയുന്നു.
ആത്മവിശ്വാസത്തോടെ സജി ചെറിയാൻ
എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ വാക്കുകളിൽ ആത്മവിശ്വാസമേറെ. ‘കൂടുതൽപേർ വോട്ടുചെയ്തപ്പോൾ അതിെൻറ ഗുണം തീർച്ചയായും ഇടതുപക്ഷത്തിനുതന്നെ. രാവിലെ കുറച്ച് വീട്ടുകാര്യങ്ങൾ നോക്കിയശേഷം പതിവുപോലെ പോളിങ് കണക്കുകളിലേക്ക് പോയി’ -സജി പറഞ്ഞു.
വിജയത്തിൽ സംശയമിെല്ലന്ന് ശ്രീധരൻ പിള്ള
വോട്ടർമാരെ പരമാവധി ബൂത്തിൽ എത്തിച്ചെന്നും അതിെൻറ ഗുണം ഫലത്തിലുണ്ടാകുെമന്നുമാണ് എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ പക്ഷം. വിശ്രമമില്ലാത്ത ദിവസങ്ങൾ കഴിഞ്ഞതിനാൽ ഇനി വക്കീൽ കുപ്പായം അണിയണം. വിജയത്തിൽ സംശയമില്ല. വോട്ടർമാരെയും തങ്ങളെ സഹായിച്ച വ്യക്തികളെയും മറക്കാതെ കാണുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
