ചെങ്ങന്നൂർ: ഇൗഴവ വോട്ടുകൾ നിർണായകം
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇൗഴവ സമുദായത്തിെൻറ നിലപാട് നിർണായകമാകും. മൈക്രോഫിനാൻസ് വിഷയത്തിൽ സമുദായാംഗങ്ങൾ ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ എല്ലാ മുന്നണിയും തങ്ങളെ കൈയൊഴിെഞ്ഞന്ന പരാതിയാണ് എസ്.എൻ.ഡി.പി മുന്നോട്ടുവെക്കുന്നത്. മുൻഭരണ സമിതിയുടെ കാലത്ത് ആറുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂനിയൻ നിലവിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാണ്.
തട്ടിപ്പിനിരയായവർ ഇതുസംബന്ധിച്ച് നൽകിയ 57 പരാതിയിൽ ഇതുവരെ ഒരുകേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. വ്യാജരേഖകൾ ഉപയോഗിച്ച് സഹകരണസംഘങ്ങൾ രൂപവത്കരിച്ചതടക്കമുള്ള കുറ്റകൃത്യങ്ങളിൽ ബാങ്ക് അധികൃതരുൾപ്പെടെ കൂട്ടുനിെന്നന്നാണ് ആരോപണം. 1427 പേരാണ് ജപ്തി നടപടി നേരിടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ജി. സുധാകരനടക്കമുള്ള മന്ത്രിമാെരയും എം.വി. ഗോവിന്ദനടക്കമുള്ള സി.പി.എം നേതാക്കെളയും പലകുറി സമീപിെച്ചങ്കിലും നടപടിയുണ്ടായില്ലെന്ന് ചെങ്ങന്നൂർ യൂനിയൻ െചയർമാൻ അനിൽ പി. ശ്രീരംഗം ‘മാധ്യമ’ത്തോട് പറഞ്ഞു. േകാൺഗ്രസ് പണ്ടുമുതലേ തങ്ങളുമായി തുടരുന്ന അകൽച്ച ഇപ്പോഴുമുണ്ട്. എസ്.എൻ.ഡി.പിയുമായി ഒരുപരിപാടിയിലും സഹകരിക്കാൻ അവർ തയാറല്ല. സി.ബി.െഎ അന്വേഷണം വാഗ്ദാനം ചെയ്ത ബി.ജെ.പിയാകെട്ട പിന്നീട് തിരിഞ്ഞുനോക്കിയതുമില്ല.
ചെങ്ങന്നൂർ മണ്ഡലത്തിൽ അരലക്ഷത്തോളം ഇൗഴവേവാട്ടാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് രൂപവത്കരണവും എൻ.ഡി.എ മുന്നണിയിലേക്കുള്ള പ്രവേശവും മുൻനിർത്തി സമുദായം പ്രത്യക്ഷമായി ബി.ജെ.പിക്ക് ഒപ്പമായിരുെന്നന്ന് അനിൽ ചൂണ്ടിക്കാട്ടി. ആറായിരത്തിനും പതിനായിരത്തിനും ഇടയിൽ മാത്രം വോട്ട് ലഭിച്ചിരുന്ന ബി.െജ.പിക്ക് ഒറ്റയടിക്ക് 43,000 വോട്ട് ലഭിച്ചതിൽ മറ്റ് മായാജാലമൊന്നുമില്ല.
കൃത്യമായി അത് ഇൗഴവവോട്ടുകൾ ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചതിനാലാണിത്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ അത് ഇൗ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കേണ്ടതില്ല. ഇക്കുറി ഇൗഴവവോട്ടുകൾ ആർക്കായിരിക്കും എന്ന ചോദ്യത്തിന് അനുഭവസ്ഥരായ വോട്ടർമാർ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നായിരുന്നു ചെങ്ങന്നൂർ യൂനിയൻ ചെയർമാെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
