ചെങ്ങന്നൂർ: സജി ചെറിയാനെതിരെ നിയമ നടപടിയെന്ന് യു.ഡി.എഫും ബി.ജെ.പിയും
text_fieldsചെങ്ങന്നൂർ: പരാതിക്കിടെ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർഥി സജി ചെറിയാെൻറ പത്രിക വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ സുരേഷ് കുമാർ സ്വീകരിച്ചു. സ്വത്ത് വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുെവച്ചതായി ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാർഥി എ.കെ. ഷാജിയാണ് സജി ചെറിയാനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ കഴമ്പിെല്ലന്ന് വ്യക്തമാക്കിയാണ് പത്രിക സ്വീകരിച്ചത്. ഇതിന് പിന്നാലെ യു.ഡി.എഫും ബി.ജെ.പിയും സജിക്കെതിരെ രംഗത്തുവന്നു.
കോടികളുടെ സ്വത്ത് വിവരം സജി ചെറിയാൻ മറച്ചുവെച്ചെന്നാണ് ഷാജി പരാതിയിൽ പറയുന്നത്. പത്ത് സ്ഥലത്തായി 2.10 കോടി രൂപയുടെ സ്വത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സജി ചെറിയാനും ചേർന്ന് വാങ്ങിയെന്നും സജി ചെറിയാെൻറ നേതൃത്വത്തിലുള്ള കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി, ആലപ്പുഴ റിഹാബിലിറ്റേഷൻ സെൻറർ എന്നിവയുടെ പേരിലാണിതെന്നുമാണ് പരാതിയിൽ പറയുന്നത്.
പാലിയേറ്റിവ് കെയറിെൻറ ചെയർമാനാണ് താനെന്ന വിവരം സജി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നുണ്ടെങ്കിലും സ്വത്ത് വിവരം മറച്ചുവെച്ചതായാണ് ആക്ഷേപം. സംഘടനകൾക്കായി അമ്പലപ്പുഴ വടക്ക് വില്ലേജിൽ 20 സെൻറും വെൺമണിയിൽ ഒരു ഏക്കറും അവിടെ തന്നെ 50,000 രൂപക്ക് 39 സെൻറും വാങ്ങിയെന്നാണ് ആരോപണം. മറ്റൊരു 28 സെൻറ് സ്ഥലമുള്ളതായും എട്ട് സെൻറ് 2.8 ലക്ഷത്തിന് വാങ്ങിയതായും ആരോപണമുണ്ട്. എന്നാൽ, തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പാർട്ടിയുടെയും ട്രസ്റ്റിെൻറയും പേരിലുള്ള സ്വത്തുവകകൾ സ്ഥാനാർഥിയുടെ കണക്കിൽ പെടുത്താൻ കഴിയില്ലെന്നും വരണാധികാരി വ്യക്തമാക്കി.
അതേസമയം സി.പി.എം ജില്ല സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ വാങ്ങുന്ന വസ്തുക്കളും സമ്പാദ്യവുമെല്ലാം പാർട്ടിയുടേതാെണന്നും ഒരിക്കലും വ്യക്തിയുടേതെല്ലന്നും സജി ചെറിയാൻ പറഞ്ഞു. നിയമ നടപടികളുമായി നീങ്ങുമെന്ന് യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ പറഞ്ഞു. വരണാധികാരിക്കെതിരെ കേന്ദ്ര നിരീക്ഷകന് എ.കെ. ഷാജി പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
