Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഉമ്മൻചാണ്ടിക്കും...

ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ്​ അന്വേഷിക്കാനാകില്ലെന്ന്​ എ.ഡി.ജി.പി

text_fields
bookmark_border
ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരായ കേസ്​ അന്വേഷിക്കാനാകില്ലെന്ന്​ എ.ഡി.ജി.പി
cancel

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനുമെതിരായ ലൈംഗികാരോപണക്കേസ് അന്വേഷണ മേൽനോട്ടചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന്​ ദക്ഷിണമേഖല എ.ഡി.ജി.പി എസ്​. അനിൽകാന്ത്. തനിക്ക്​ കേസ്​ അന്വേഷിക്കാനാകില്ലെന്ന്​ ചൂണ്ടിക്കാട്ടി ഡി.ജി.പി ​േലാക്​നാഥ്​ ബെഹ്​റക്ക്​ എ.ഡി.ജി.പി കത്ത്​ നൽകി.

ജസ്​റ്റിസ്​ ശിവരാജൻ കമീഷ​​​​െൻറ സോളാർ റിപ്പോർട്ടി​​​​െൻറ അടിസ്​ഥാനത്തിൽ സർക്കാർ ആദ്യം നിയോഗിച്ച മുൻ ഡി.ജി.പി രാജേഷ് ദിവാനും അന്വേഷണത്തി​​​​െൻറ തുടക്കത്തിൽ പിന്മാറിയിരുന്നു. പരാതിക്കാരിയുടെ മൊഴികളിലെ വൈരുധ്യവും ശബരിമല ഉൾപ്പെടെ വിഷയങ്ങൾ മൂലമുള്ള ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ്​ എ.ഡി.ജി.പിയുടെ പിന്മാറ്റം.

സോളാർ കേസ്​ പ്രതിപക്ഷത്തിനെതിരായ ആയുധമാക്കാനുറച്ച സർക്കാറിന്​ കനത്ത തിരിച്ചടിയാകുകയാണ്​ ഉദ്യോഗസ്​ഥരുടെ പിന്മാറ്റം. ലൈംഗികപീഡനം സംബന്ധിച്ച്​ കഴിഞ്ഞമാസമാണ്​ പരാതിക്കാരി എസ്​. അനിൽകാന്തിന്​ പരാതി നൽകിയത്​. പരാതി അനിൽകാന്ത്​ ഡി.ജി.പിക്ക്​ കൈമാറുകയും അന്വേഷണത്തിന്​ എസ്.പി യു. അബ്​ദുൽ കരീമി​​​​െൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്​തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി മേൽനോട്ടം വഹിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്​. തുടർന്ന്​ കേസ് രജിസ്​റ്റർ ചെയ്യണമെന്ന നിർ​േദശത്തോടെ പരാതി ക്രൈംബ്രാ‍ഞ്ചിന്​ കൈമാറി. അതിനുശേഷം ഉമ്മൻ ചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരെ ലൈംഗികപീഡനക്കേസ് രജിസ്​റ്റർ ചെയ്​ത്​ കോടതിയിൽ എഫ്​.​െഎ.ആർ സമർപ്പിക്കുകയും ചെയ്​തു.

അതിനിടെ ഈ മാസം ആദ്യം കേസ് രജിസ്​റ്റർ ചെയ്ത ശേഷമുള്ള തുടർനടപടി ആരാഞ്ഞ്​ അനിൽകാന്തിന്​ ഡി.ജി.പി കത്ത്​ നൽകി. പരാതിയിലും പരാതിക്കാരിയുടെ മൊഴികളിലും വൈരുധ്യമുണ്ടെന്നും കേസുമായി മുന്നോട്ടുപോയാൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നും​ അനിൽകാന്ത് ഡി.ജി.പിയെ ധരിപ്പിച്ചതായി അറിയുന്നു.

മാത്രമല്ല, ദക്ഷിണമേഖല എ.ഡി.ജി.പി, ശബരിമല ചീഫ് കോഓഡിനേറ്റർ, ഉത്തരമേഖല എ.ഡി.ജി.പിയുടെ ചുമതല എന്നിവ വഹിക്കുന്നതിനാൽ തനിക്ക് കേസി​​​​െൻറ മേൽനോട്ടം വഹിക്കാൻ കഴിയില്ലെന്നും മറ്റാരെയെങ്കിലും ചുമതല ഏൽപിക്കണമെന്നും ഡി.ജി.പിക്ക്​ നൽകിയ കത്തിൽ അനിൽകാന്ത്​ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​​. അന്വേഷണസംഘത്തിലെ ഒരു ഡിവൈ.എസ്​.പിയും ക്രൈംബ്രാഞ്ച് മേധാവിയെ കണ്ട്​ അന്വേഷണസംഘത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newskc venugopal
News Summary - Case against Oommen Chandy and KC Venugopal - Kerala news
Next Story