പൗരത്വാവകാശ ഭേദഗതി ബില്‍; പ്രക്ഷോഭത്തിന് സി.പി.എം
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിെനതിരെ പ്രതിഷേധത്തിന് സി.പി.എം. ഏരിയ കേ ന്ദ്രത്തില്‍ ഒരു കേന്ദ്ര സർക്കാർ ഓഫിസിന് മുന്നില്‍ ഡിസംബര്‍ 13ന് രാവിലെ പ്രതിഷേധ മാര്‍ച്ചും ലോക്കല്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാന സെക്രേട്ടറിയറ്റ് ആഹ്വാനം ചെയ്തു. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെയും ആർ.എസ്.എസിെൻറയും പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
ഭരണഘടനയിലെ 14ാം വകുപ്പിെൻറ നഗ്നമായ ലംഘനം കൂടിയാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം. അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്നേഹത്തിെൻറ പേരിലാണ് ഭേദഗതിയെങ്കില്‍ എന്തുകൊണ്ട്് മ്യാന്മറിെല റോഹിങ്ക്യകള്‍ക്കും പാകിസ്താനിലെ ശിയ, അഹ്മദീയ വിഭാഗങ്ങള്‍ക്കും ശ്രീലങ്കയിലെ തമിഴര്‍ക്കും നേപ്പാളില്‍നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇതു ബാധകമാക്കുന്നില്ല.
മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ ഭേദഗതിയെന്ന് സാരം. തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും എതിരെ ഉയരുന്ന ജനരോഷത്തെ വര്‍ഗീയത ഉയര്‍ത്തി നേരിടുകയാണ് മോദി സര്‍ക്കാറിെൻറ ലക്ഷ്യമെന്നും പാർട്ടി കുറ്റപ്പെടുത്തി.
19ന് സി.പി.െഎ മാർച്ച്
തിരുവനന്തപുരം: പൗരത്വാവകാശ ഭേദഗതി ബില്‍ മതേതര ജനാധിപത്യ ഭരണഘടനയുടെ നഗ്നമായ ലംഘനവും ഭരണഘടന വിരുദ്ധവുമെന്ന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അഭിപ്രായപ്പെട്ടു. ബില്ലിനെതിരെ ഡിസംബര്‍ 19ന് സംസ്ഥാനത്തെ 14 ജില്ല കേന്ദ്രങ്ങളിലും െതരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും.
ചരിത്രത്തില്‍ ആദ്യമായാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാന്‍ അവകാശം നല്‍കുന്നത്. പൗരത്വം നല്കുന്നതില് മതപരമായ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14ാം അനുഛേദം നല്കുന്ന തുല്യതാവകാശത്തിെൻറ ലംഘനമാണ് ^ നിർവാഹക സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
