തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പരിക്കില്ലാതെ ഇടതു മുന്നണി; യു.ഡി.എഫിന് രണ്ട് സീറ്റ് നഷ്ടം
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മേൽക്കൈ. 39 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 21ഉം യു.ഡി.എഫ് 12ഉം ബി.ജെ.പിയും എസ്.ഡി.പി.ഐയും രണ്ടുവീതവും കേരള കോൺഗ്രസ് ഒരു സീറ്റും നേടി. ഒരിടത്ത് യു.ഡി.എഫ് വിമതനും ജയിച്ചു. നിലവിൽ എൽ.ഡി.എഫിന് 21, യു.ഡി.എഫ് 14, എസ്.ഡി.പി.ഐ ഒന്ന്, ബി.ജെ.പി ഒന്ന്, ജനതാദൾ (യു) ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
എൽ.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർഥി, ഭൂരിപക്ഷം ക്രമത്തിൽ:
ആലപ്പുഴ അമ്പലപ്പുഴ കരുമാടി പടിഞ്ഞാറ് ജിത്തു കൃഷ്ണൻ -176, എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി -49. മാരംകുളങ്ങര കെ.ജെ. ജോഷി -450, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് 22 ചെറിയാപ്പിള്ളി ആശ സിന്തിൽ -32, വടക്കേക്കര 09 മടപ്ലാത്തുരുത്ത് കിഴക്ക് ടി.എ. ജോസ് -181, എളങ്കുന്നപ്പുഴ 22ാം വാർഡ് വി.കെ. സമ്പത്ത് കുമാർ -47, പറവൂർ ബ്ലോക്ക് പഞ്ചായത്ത് 13ാം വാവക്കാട് രജിത ശങ്കർ -821, തൃശൂർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 02 ബംഗ്ലാവ് കെ.എം. കൃഷ്ണകുമാർ -85, കടവല്ലൂർ ഗ്രാമപഞ്ചായത്ത് 05 കോടത്തുംകുണ്ട് കെ.വി.രാജൻ -149, ചേലക്കര ഗ്രാമപഞ്ചായത്ത് 02 വെങ്ങാനെല്ലൂർ നോർത്ത് ഗിരീഷ് (മണി) പറങ്ങോടത്ത് -121, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്ത് 14 യതീംഖാന പി. നിർമലാദേവി -343, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 02 പറപ്പൂക്കര പള്ളം പി.ജെ. സിബി -161, പാലക്കാട് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് 21 കൊളക്കണ്ടാംപറ്റ ടി.എം. ഷിമൽകുമാർ -614, തൃത്താല ബ്ലോക്ക് പഞ്ചായത്ത് 10 കോതച്ചിറ ഉഷ -2373, മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് 19 മേൽമുറി കെ.വി. കുമാരൻ -61, കോഴിക്കോട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 04 പാലേരി കിഴക്കയിൽ ബാലൻ -1192, കണ്ണൂർ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് 06 കോട്ടക്കുന്ന് സുലേഖ ഷംസുദ്ദീൻ -229, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 13 വൻകുളത്ത് വയൽ പി. പ്രസീത -1717, കാസർകോട് ബെദഡുക്ക ഗ്രാമപഞ്ചായത്ത് 05 ബീമ്പുങ്കാൽ സി.എം. വിജയകുമാർ -543, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് 05 ചെറിയാക്കര പി. ഇന്ദിര -300.
യു.ഡി.എഫ് വിജയിച്ചവ:
കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്ന് കുന്നിക്കോട് ലീന റാണി -146, ആലപ്പുഴ തകഴി ഗ്രാമപഞ്ചായത്ത് 11 കുന്നുമ്മ ഗീതാലി -19, ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്ത് 09 തലമാലി മഞ്ചു ബിജു -144, കൊന്നത്തടി 04 മുനിയറ ബിനോയ് മാത്യു -194, മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റി 28 മീമ്പാറ ഫാത്തിമ നസിയ -55, മലപ്പുറം കൊേണ്ടാട്ടി ബ്ലോക്ക് പഞ്ചായത്ത് 15 ഐക്കരപ്പടി ഫൈസൽ കൊല്ലോളി -1354, വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി 08 കരുവള്ളിക്കുന്ന് റിനു ജോൺ -51, കണ്ണൂർ നടുവിൽ ഗ്രാമപഞ്ചായത്ത് 16 അറക്കൽ താഴെ കെ. മുഹമ്മദ് കുഞ്ഞി -594, ന്യൂമാഹി 12 ചവോക്കുന്ന് സി.കെ. മഹറൂഫ് -50.
ബി.ജെ.പി വിജയിച്ചവ:
ആലപ്പുഴ തകഴി വേഴപ്രം വാസുദേവൻ -40, കാവാലം വടക്കൻ വെളിയനാട് അജിത -46.
എസ്.ഡി.പി.ഐ വിജയിച്ചവ:
പത്തനംതിട്ട പന്തളം മുനിസിപ്പാലിറ്റി 10, കടയ്ക്കാട് എം.ആർ. ഹസീന -ഒമ്പത്, ആലപ്പുഴ പുന്നപ്ര തെക്ക് 10 പവർഹൗസ് സീനത്ത് -132.
കേരള കോൺഗ്രസ്:
കോട്ടയം രാമപുരം ഗ്രാമപഞ്ചായത്ത് 18 അമനകര ബെന്നി അബ്രഹാം -129.
സ്വതന്ത്രർ വിജയിച്ചവ:
പത്തനംതിട്ട മുനിസിപ്പാലിറ്റി 13 കുലശേഖരപതി അൻസർ മുഹമ്മദ് -251, ഇടുക്കി കുടയത്തൂർ ഗ്രാമപഞ്ചായത്ത് 02 കൈപ്പ പി.കെ. ശശി -56, മലപ്പുറം അമരമ്പലം ഗ്രാമപഞ്ചായത്ത് 02 ഉപ്പുവള്ളി അനിത രാജു -146.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
