യു.പി: സീറ്റ് പോയ ബി.ജെ.പി എം.പിമാരെ ചാക്കിടാൻ പ്രതിപക്ഷം
text_fieldsലഖ്നോ: യു.പിയിൽ ബി.ജെ.പി സീറ്റ് നിഷേധിച്ച 12 സിറ്റിങ് എം.പിമാരെ പാട്ടിലാക്കാൻ പ്രതി പക്ഷം. ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ച 61 സ്ഥാനാർഥികളുടെ പട്ടികയിൽ 12 പേരെയാണ് ഒഴിവാക ്കിയത്. ഇതിൽ നാലുപേർ ഇതിനകംതന്നെ മറുകണ്ടം ചാടിക്കഴിഞ്ഞു. അലഹബാദ് എം.പി ശ്യാമചരൺ ഗുപ്തയും ബഹ്റൈച്ച് എം.പി സാവിത്രിഭായ് ഫുലെയും സമാജ്വാദി പാർട്ടിയിൽ ചേർന്ന് സ്ഥാനാർഥികളായി.
മറ്റൊരു ബി.ജെ.പി എം.പി അൻശുൽ വർമയും എസ്.പിയിലെത്തി. ഇറ്റാവ എം.പി അശോക്കുമാർ ദോഹ്റെ കോൺഗ്രസിലും ചേർന്നു. ബാക്കിയുള്ളവരെ കൂടെ കൂട്ടാൻ വിവിധ പ്രതിപക്ഷകക്ഷികൾ ശ്രമം തുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
