കേരളം ദുഷ്കരം; പ്രതീക്ഷ പൊലിഞ്ഞ് ബി.ജെ.പി
text_fieldsതിരുവനന്തപുരം: ‘ത്രിപുര പിടിച്ചു, ഇനി ലക്ഷ്യം കേരളം’ എന്ന പ്രഖ്യാപനത്തോടെ ചെങ്ങന്നൂരിൽ അങ്കം കുറിക്കാനിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. വലിയ നാണക്കേടില്ലാതെ രക്ഷപെെട്ടന്ന് സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയും ബി.ജെ.പിയും ആശ്വസിക്കുേമ്പാഴും കേരളം പിടിക്കുക ശ്രമകരമായ ദൗത്യമാണെന്ന മുന്നറിയിപ്പാണ് ഇൗ ഫലം അവർക്ക് നൽകുന്നത്. പാർട്ടിയിലെ ഗ്രൂപ്പുകളിയും ബി.ഡി.ജെ.എസ് നിസ്സഹകരണവും ന്യൂനപക്ഷ േവാട്ടുകളുടെ ഏകീകരണവും ഇന്ധന വിലവർധനയുമാണ് ബി.ജെ.പിയെ ഏറെ പിന്നാക്കം തള്ളിയത്.
ബി.ജെ.പിയുടെ വർഗീയകാർഡ് മൂലം ന്യൂനപക്ഷ വോട്ട് കേന്ദ്രീകരിക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയ പല പഞ്ചായത്തിലും ഇക്കുറി പിന്നാക്കം പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിന്തുണച്ച ബി.ഡി.ജെ.എസിെൻറ നിസ്സഹകരണം ബി.ജെ.പിക്ക് തിരിച്ചടിയായി. കഴിഞ്ഞ തവണ ലഭിച്ച ഹിന്ദുവോട്ടുകളും ബി.ജെ.പിക്ക് ഇക്കുറി ലഭിച്ചില്ലെന്ന് മാത്രമല്ല, എസ്.എൻ.ഡി.പി, എൻ.എസ്.എസ് വോട്ടും അനുകൂലമായില്ല.
ഗ്രൂപ് പോരും പ്രകടമായി. ഒരു വിഭാഗം പ്രചാരണത്തില് സജീവമല്ലായിരുന്നു. കർണാടക തെരഞ്ഞെടുപ്പിെൻറ പേരിലാണ് പല നേതാക്കളും മാറിനിന്നത്. തെരഞ്ഞെടുപ്പിെൻറ തലേന്ന് മിേസാറം ഗവർണറായി പോയതിനാൽ കുമ്മനം രാജശേഖരന് തോൽവിയിൽ പഴി കേൾക്കേണ്ടിവന്നില്ല. ജന.സെക്രട്ടറി എം.ടി. രമേശിനായിരുന്നു ചെങ്ങന്നൂരിലെ ചുമതല. പരാജയം സംസ്ഥാന ഘടകത്തിൽ നിർണായക അഴിച്ചുപണിക്ക് ദേശീയ നേതൃത്വത്തെ നിർബന്ധമാക്കുകയാണ്. പുതിയ നേതൃത്വത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കോൺഗ്രസ് വോട്ട് സി.പി.എമ്മിന് മറിെച്ചന്ന ആരോപണം ബി.ജെ.പി ഉന്നയിക്കുേമ്പാഴും കഴിഞ്ഞ തവണ തങ്ങൾക്ക് ലഭിച്ച ഏഴായിരത്തിലധികം വോട്ട് എവിടെ പോയെന്ന് വ്യക്തമാക്കാനും അവർക്കാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
