ഭിന്നത, പ്രവർത്തകദാരിദ്ര്യം; ബി.ജെ.പി സെക്രേട്ടറിയറ്റ് ഉപരോധം വേണ്ടെന്നുെവച്ചു
text_fieldsതിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭരംഗത്തുണ്ടായിരുന്ന സംഘടനകളിൽ ഭിന്നതയും പ്രവർത്തകദാരിദ്ര്യവും പ്രകടമായതിനെതുടർന്ന് പ്രഖ്യാപ ിച്ച പല പരിപാടികളും റദ്ദാക്കി. നടത്തിയതിലാകെട്ട പെങ്കടുത്തവരുടെ എണ്ണം ശുഷ്കവ ും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 18ന് സെക്രേട്ടറിയറ്റ് ഉപരോധിക്കാനായിരുന് നു ശബരിമല കർമസമിതിയുടെയും സംഘ്പരിവാർ സംഘടനകളുടെയും തീരുമാനം. മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം മാറ്റുന്നതിെൻറ ഭാഗമായിട്ടായിരുന്നു ഉപരോധം.
ഉപരോധത്തിന് പകരം 20ന് എല്ലാ ജില്ലയിലും അയ്യപ്പഭക്ത സംഗമം നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിലാണ് സംഗമം. മാതാ അമൃതാനന്ദമയി ഉൾപ്പെടെ പ്രമുഖർ പെങ്കടുക്കാമെന്ന് ഉറപ്പുനൽകിയതിെൻറ അടിസ്ഥാനത്തിലാണ് സംഗമം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. സംഗമത്തിെൻറ തലേന്ന് ബി.ജെ.പി നടത്തിവരുന്ന സെക്രേട്ടറിയറ്റിന് മുന്നിലെ നിരാഹാരസമരം അവസാനിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ട്.
ശബരിമല യുവതി പ്രവേശന റിവ്യൂ ഹരജി പരിഗണിക്കുന്ന 22ന് സമരം അവസാനിപ്പിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. അത്രയും ദിവസം സമരം നടത്തുന്നതിൽ കാര്യമില്ലെന്ന വിലയിരുത്തലും പാർട്ടിയിലുണ്ട്. യുവതി പ്രവേശനത്തെതുടർന്ന് കഴിഞ്ഞ മൂന്നിന് നടന്ന ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ വ്യാപക അറസ്റ്റ് നടന്നത് പ്രവർത്തകരെ സമരരംഗത്തുനിന്ന് അകറ്റിയിട്ടുണ്ട്. അറസ്റ്റിനെതിരെ ബി.ജെ.പി േനതൃത്വം കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്.
ശബരിമല വിഷയത്തിലെ പ്രക്ഷോഭങ്ങളുടെ വിശ്വാസ്യതതന്നെ ചില നേതാക്കൾ തകർത്തെന്നും അത് രാഷ്ട്രീയനേട്ടമാക്കാൻ ശ്രമിച്ചെന്നുമുള്ള പരാതി സംഘ്പരിവാർ സംഘടനകൾക്കുണ്ട്. ഹർത്താൽ ആക്രമണത്തിനുശേഷം ശബരിമല കർമസമിതി ഉൾപ്പെടെ സംഘടിപ്പിച്ച പല പരിപാടികളിലും ആളെക്കിട്ടാത്ത അവസ്ഥയുണ്ട്. തിങ്കളാഴ്ച സംഘടിപ്പിച്ച ദീപക്കാഴ്ചയിലും പങ്കാളിത്തം ശുഷ്കമായിരുന്നു. ബി.ജെ.പിയുടെ നിരാഹാരസമരവും വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
