Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴിഞ്ഞ അഞ്ചു വർഷം രാജസ്​ഥാനു വേണ്ടി ബി.ജെ.പി ഒന്നും ചെയ്​തില്ല -രാഹുൽഗാന്ധി

text_fields
bookmark_border
കഴിഞ്ഞ അഞ്ചു വർഷം രാജസ്​ഥാനു വേണ്ടി ബി.ജെ.പി ഒന്നും ചെയ്​തില്ല -രാഹുൽഗാന്ധി
cancel

ബാരി: രാജസ്​ഥാൻ മുഖ്യമന്ത്രി വസു​ന്ധര രാജെക്കും കേന്ദ്ര സർക്കാറിനുമെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ​ രാഹുൽഗാന്ധി. രാജസ്​ഥാനിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിൽ അഞ്ചു വർഷത്തെ ഭരണം പരാജയമാണെന്ന്​ രാഹുൽ ആരോപിച്ചു. രാജസ്​ഥാൻ തെരഞ്ഞെടുപ്പിനു മന്നോടിയായ​ുള്ള കോൺഗ്രസ്​ റാലിയെ അഭിസംബോധന ചെയ്​തു സംസാരിക്കുകയായിര​ുന്നു രാഹുൽ.

യു.പി.എ സർക്കാറി​​​െൻറ കാലത്ത്​ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കി, കാർഷിക കടങ്ങൾ എഴുതിത്തള്ളി, ആദിവാസി ബിൽ കൊണ്ടുവന്നു, സ്​കൂൾ വിദ്യാർഥികൾക്ക്​ ഭക്ഷണം ഏർപ്പാടാക്കി. കൂടാതെ രാജസ്​ഥാനിൽ മുൻമുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ജനങ്ങൾക്കായി സൗജന്യ മരുന്ന്​ പദ്ധതി നടപ്പിലാക്കി. എന്നാൽ കഴിഞ്ഞ നാലര വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും വസുന്ധര രാജെയും ജനങ്ങൾക്കായി എന്താണ്​ ചെയ്​തതെന്നും രാഹുൽഗാന്ധി ചോദിച്ചു.

തെരഞ്ഞെടുപ്പിന്​ കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കെ ജനങ്ങൾക്ക്​ സൗജന്യമായി ​വൈദ്യുതി നൽകുമെന്ന്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അതിനായി എന്തിനാണ്​ ഇത്ര കാലം കാത്തു നിർത്തിയത്​.? ​ എല്ലാവരുടേയും ബാങ്ക്​ അക്കൗണ്ടുകളിലേക്ക്​ 15 ലക്ഷം രൂപ വീതം നൽകുമെന്ന്​ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അത്​ ലഭിച്ച ആരെങ്കിലും ഉണ്ടോ എന്നും രാഹുൽ പരിഹസിച്ചു. ഒന്നിനു പുറകെ മറ്റൊന്നായി ബി.ജെ.പി കള്ളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP did nothing for Rajastan in last five years: rahul gandhi -politics news
Next Story