അധികാരത്തിലേക്ക് കോൺഗ്രസ് മുഖ്യനെ കൂട്ടുപിടിക്കാൻ ബി.ജെ.പി
text_fieldsെഎേസാൾ: മിസോറമിൽ ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ടും (എം.എൻ.എഫ്) ബി.ജെ.പിവിരുദ്ധത തെളിയിക്കാൻ പെടാപ്പാടുപെടുന്നതിനിടെ ഇൗ രണ്ടു പാർട്ടികളുമായി സഖ്യസാധ്യതക്കുള്ള സൂചന നൽകി ബി.ജെ.പി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറമിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതുവരെ വിജയിച്ചിട്ടില്ല.
എന്നാൽ, വരുന്ന ക്രിസ്മസ് മിസോറം ബി.ജെ.പിയുടെ ഭരണത്തിൻകീഴിൽ ആഘോഷിക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കുമുന്നിൽ തുറന്നുകിടക്കുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നാണ് മിസോറമിൽ തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള അസം ധനമന്ത്രികൂടിയായ ഹിമന്ത ബിശ്വ ശർമ പറയുന്നത്. കോൺഗ്രസ് എതിരാളിയായി തുടരുന്നപക്ഷം തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി ലാൽ തൻഹാവ്ലയുമായി ചേർന്ന് സഖ്യ സാധ്യത തേടുമെന്നും ശർമ പറഞ്ഞു.
പ്രതിപക്ഷമായ എം.എൻ.എഫുമായി മാത്രമല്ല സഖ്യസാധ്യതയുള്ളതെന്ന് പറഞ്ഞ ശർമ, ലാൽ തൻഹാവ്ല സ്വതന്ത്രമായ തീരുമാനം എടുക്കാൻ തയാറാവണമെന്നും വ്യക്തിപരമായി അദ്ദേഹവുമായി പാർട്ടി സൗഹൃദത്തിലാണെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെ കോൺഗ്രസും എം.എൻ.എഫും ജനങ്ങൾക്കിടയിൽ സജീവമായിരിക്കുകയാണ്. എം.എൻ.എഫ് ബി.ജെ.പി നയിക്കുന്ന നാഷനൽ ഡെമോക്രാറ്റിക് അലയൻസിെൻറ ഭാഗമാണെങ്കിലും 39 സീറ്റിൽ ഒറ്റക്ക് മത്സരിക്കാനാണ് ബി.ജെ.പി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
