Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബിഹാർ തെരഞ്ഞെടുപ്പ്​:...

ബിഹാർ തെരഞ്ഞെടുപ്പ്​: പാരമ്പര്യം കാക്കാൻ തേജസ്വിയും ചിരാഗും

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ്​: പാരമ്പര്യം കാക്കാൻ തേജസ്വിയും ചിരാഗും
cancel
camera_alt

ആർ​.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​ പട്​നയിലെ മസൗർഹിയിൽ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുന്നു

പ​ട്​​ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​െൻറ​യും പി​താ​ക്ക​ന്മാ​രു​ടെ​യും അ​ഭി​മാ​ന​വും പാ​ര​മ്പ​ര്യ​വും കാ​ക്കാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ്​ തേ​ജ​സ്വി യാ​ദ​വും ചി​രാ​ഗ്​ പാ​സ്വാ​നും. ആ​ർ.​ജെ.​ഡി ത​ല​വ​ൻ ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​െൻറ ഇ​ള​യ മ​ക​നും അ​ഞ്ചു ​പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന മ​ഹാ​സ​ഖ്യ​ത്തി​െൻറ നേ​താ​വു​മാ​യ​ തേ​ജ​സ്വി നേ​ര​ത്തേ ബി​ഹാ​ർ ഉ​പ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു.

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ ജ​യി​ലി​ലാ​യ പി​താ​വ്​ ലാ​ലു​വി​െൻറ പ്ര​ഭാ​വം കൂ​ട്ടി​നി​ല്ലാ​തെ​യാ​ണ്​ ഇ​ത്ത​വ​ണ തേ​ജ്വ​സി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്.

ലോ​ക്​ ജ​ൻ​ശ​ക്തി പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി രാം​വി​ലാ​സ്​ പാ​സ്വാ​ൻ ജീ​വി​ച്ചി​രി​ക്ക​​ത​ന്നെ മ​ക​ൻ ചി​രാ​ഗ്​ പാ​സ്വാ​ന്​ കൈ​മാ​റി​യി​രു​ന്നു. ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി​രു​ന്ന പി​താ​വി​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ പി​ൻ​ബ​ല​മി​ല്ലാ​തെ ഏ​ക​നാ​യാ​ണ്​​ ചി​രാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്​ പോ​രി​നി​റ​ങ്ങു​ന്ന​ത്. നി​ല​വി​ൽ ജ​മു​യി​ൽ നി​ന്നു​ള്ള ലോ​ക്​​സ​ഭാം​ഗ​മാ​യ ചി​രാ​ഗി​ന്​ പാ​ർ​ട്ടി​ക്ക​തീ​ത​മാ​യി സൗ​ഹൃ​ദ​വ​ല​യ​മു​ണ്ടെ​ങ്കി​ലും ഫ​ല​ത്തി​ൽ കൂ​ട്ടി​നാ​രു​മി​ല്ല.

രാം​വി​ലാ​സ്​ പാ​സ്വാ​ൻ മ​ര​ണ​ശ​യ്യ​യി​ലി​രി​ക്കെ ബി​ഹാ​റി​ലെ എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ൽ​നി​ന്ന്​ വ​ഴി​പി​രി​ഞ്ഞ ചി​രാ​ഗ്, മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കു​മാ​റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യാ​യ ജെ.​ഡി.​യു ത​ല​വ​നാ​യ നി​തീ​ഷി​നെ വി​മ​ർ​ശി​ക്കു​േ​മ്പാ​ഴും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ത​െൻറ വി​ധേ​യ​ത്വം പ​ര​സ്യ​മാ​ക്കി​യി​രു​ന്നു.

ചി​രാ​ഗി​െൻറ എ​ൻ.​ഡി.​എ​യി​ൽ നി​ന്നു​ള്ള പു​റ​ത്തു​പോ​ക​ൽ ഒ​രു വി​ഭാ​ഗം ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള ത​ന്ത്ര​മാ​ണെ​ന്ന അ​ട​ക്കം​പ​റ​ച്ചി​ലു​ക​ൾ​ക്കി​ടെ, കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ​ദേ​ക്ക​റു​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ളെ കൊ​ണ്ട്​ ചി​രാ​ഗി​നെ ത​ള്ളി​പ്പ​റ​യി​ക്കാ​ൻ നി​തീ​ഷി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്​ സം​സ്ഥാ​ന​​ത്തെ എ​ൻ.​ഡി.​എ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

എ​ണ്ണം കൊ​ണ്ട്​ കു​റ​വെ​ങ്കി​ലും ശ​ക്ത​രാ​യ പാ​സ്വാ​ൻ വി​ഭാ​ഗ​ത്തി​െൻറ പി​ന്തു​ണ​കൊ​ണ്ട്​ 243 അം​ഗ ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ൽ മ​തി​യാ​യ എ​ണ്ണം സീ​റ്റു​ക​ൾ വ​ഴി സം​സ്ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ൽ എ​ൽ.​ജെ.​പി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ്​​ ചി​രാ​ഗി​െൻറ പ്ര​തീ​ക്ഷ.

അ​തേ​സ​മ​യം, താ​ര​ത​മ്യേ​ന തേ​ജ​സ്വി​യു​ടെ നി​ല ഭ​ദ്ര​മെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗ​മാ​യ യാ​ദ​വ​രു​ടെ പി​ന്തു​ണ ത​ന്നെ​യാ​ണ്​ പ്ര​ധാ​ന​ഘ​ട​കം. തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ൽ നേ​രി​ട്ട്​ രം​ഗ​ത്തി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം, സീ​റ്റു വി​ഭ​ജ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക അ​ഭി​പ്രാ​യ​ങ്ങ​ൾ റാ​ഞ്ചി ജ​യി​ലി​ലി​രു​ന്ന്​ ലാ​ലു പ്ര​സാ​ദ്​ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

ആ​ർ.​ജെ.​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​ഐ, സി.​പി.​എം, സി.​​പി.​ഐ (എം.​എ​ൽ) എ​ന്നി​വ​രു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ മു​സ്​​ലിം വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ർ.​ജെ.​ഡി-​കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​െ​നാ​പ്പ​മാ​ണ്. യാ​ദ​വ-​പാ​സ്വാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക്​ പു​റ​മെ വി​വി​ധ നേ​താ​ക്ക​ളു​ടെ മ​ക്ക​ളും ഇ​ത്ത​വ​ണ ഗോ​ദ​യി​ലു​ണ്ട്.

Show Full Article
TAGS:Bihar elections 2020 tejaswi yadav Chirag Paswan 
News Summary - Bihar polls: Tejaswi and Chirag to preserve tradition
Next Story