തൃണമൂലുമായി കൂട്ട് വേണ്ട; ബംഗാൾ കോൺഗ്രസിന് പ്രിയം ഇടതിനോട്
text_fieldsകൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഒത്തുപോകാൻ കഴിയില്ലെന്ന് എ.ഐ.സി.സിയോട് സംസ്ഥാന നേതൃത്വം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃണമൂലുമായി സഹകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന നേതാക്കൾ കേന്ദ്ര നേതാക്കളെ അറിയിച്ചത്. തൃണമൂൽ കോൺഗ്രസ് -ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്താനുള്ള 21 കാര്യങ്ങൾ വിശദീകരിക്കുന്ന കത്ത് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് അയച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.പി മിശ്രയാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. ജൂൺ 13ന് അയച്ച കത്തിന്‍റെ മറുപടി പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ മാത്രമല്ല, തങ്ങളുടെ ലക്ഷ്യം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ അധികാരത്തിലെത്തുന്നത് തടയണം. ഇടതുപാർട്ടികളുമായി ചേർന്ന് സഖ്യസർക്കാർ ഉണ്ടാക്കുന്നതിനും തങ്ങൾ എതിരല്ലെന്നും മിശ്ര പറഞ്ഞു.
കൊൽക്കത്ത, സിലിഗുരി, അസനോൾ, ബെഹ്റാംപുർ എന്നിവിടങ്ങളിൽ ഓഫിസുകൾ, സഖ്യത്തിന് പുതിയ വെബ്സൈറ്റും ഫേസ്ബുക്ക് ട്വിറ്റർ അക്കൗണ്ടുകളും, 50,000ത്തോളം വരുന്ന വളന്‍റിയർമാർ എന്നിവയെല്ലാമാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ച 21 ഇന നിർദേശങ്ങളിൽ ചിലത്.
ഇടതുപാർട്ടികളുമായുള്ള കൂട്ടുകെട്ട് തങ്ങൾക്ക് നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
