ബംഗാളിലെ പത്രിക തള്ളൽ; സി.പി.എമ്മിൽ പുതിയ പോരാട്ടം
text_fieldsന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തിൽ രാജ്യസഭ സീറ്റ് നിലനിർത്തുന്നതിനെചൊല്ലി സി.പി.എമ്മിൽ ഉയർന്ന വിവാദം കുഴഞ്ഞുമറിയുന്നു. ബംഗാളിൽ രാജ്യസഭ സ്ഥാനാർഥി വികാസ് രഞ്ജൻ ഭട്ടാചാര്യയുടെ നാമനിർേദശപത്രിക തള്ളിയ സാഹചര്യത്തെചൊല്ലി ഉയരുന്ന സംശയങ്ങളും വിശദീകരണവും പുതിയ പോരാട്ടത്തിന് വഴിതുറന്നു.
സീതാറാം യെച്ചൂരിയെ കോൺഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കുന്നതിന് പകരം പ്രതിപക്ഷത്തിന് കൂടി പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നും അത് കഴിഞ്ഞില്ലെങ്കിൽ ഇടതുമുന്നണി ഒറ്റക്ക് മത്സരിക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റി നിദേശിച്ചത്. എന്നാൽ, കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും തൃണമൂൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്വന്തം സ്ഥാനാർഥിയെ നിർത്താൻ സി.പി.എം ബംഗാൾഘടകം നിർബന്ധിതമായി. നാമനിർേദശപത്രികക്കൊപ്പം സമർപ്പിക്കേണ്ട സത്യവാങ്മൂലം ഭട്ടാചാര്യ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളുകയായിരുന്നു. പത്രിക സമർപ്പിക്കേണ്ട അവസാനദിവസമാണ് സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും േരഖകൾ സമർപ്പിച്ചതും.
എന്നാൽ, സമയം തീരുന്നതിന് മുമ്പ് രേഖകൾ മുഴുവൻ സമർപ്പിച്ചില്ലെന്ന പരാതിയെതുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ വരണാധികാരി കൂടിയായ ബംഗാൾ നിയമസഭ സെക്രട്ടറി ജയന്താ കോലിയോട് അന്തിമതീരുമാനം എടുക്കാൻ നിർദേശിച്ചു. രേഖകൾ സമർപ്പിക്കേണ്ട സമയം കഴിഞ്ഞ് രണ്ട് മിനിറ്റിന് ശേഷമാണ് ഭട്ടാചാര്യ അവ എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതോടെ തൃണമൂൽ കോൺഗ്രസിെൻറ അഞ്ചുപേരും കോൺഗ്രസിെൻറ പ്രദീപ് ഭട്ടാചാര്യയും എതിരില്ലാതെ തെരഞ്ഞെടുക്കെപ്പടുമെന്ന് ഉറപ്പായി. ആഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്.
വിഷയത്തിൽ കേന്ദ്രനേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാനഘടകത്തിെൻറ റിപ്പോർട്ട് എത്തി ചർച്ചചെയ്തശേഷമേ പ്രതികരണം ഉണ്ടാവുകയുള്ളൂ. എന്നാൽ, കോൺഗ്രസ് ബന്ധത്തെ എതിർത്ത കേന്ദ്രനേതാക്കൾക്കിടയിൽ പത്രിക തള്ളലിന് ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് ബംഗാൾഘടകം നൽകുന്ന വിശദീകരണത്തിൽ വേണ്ടത്ര സംതൃപ്തിയില്ല. കൊൽക്കത്ത മുൻ മേയറും പരിചയസമ്പന്നനായ നേതാവുമാണ് വിശ്വാസ് ഭട്ടാചാര്യ. ഇടതുമുന്നണി സർക്കാറിൽ അഡ്വക്കറ്റ് ജനറലായിരുന്ന ഒരാൾക്ക് നാമനിർേദശപത്രിക സമർപ്പിക്കുന്നതിൽ പിഴവ് സംഭവിച്ചുവെന്നതിൽ കേന്ദ്രനേതാക്കൾക്ക് അതിശയമാണുള്ളത്.
തൃണമൂൽ കോൺഗ്രസിെൻറ സമ്മർദത്താലാണ് വരണാധികാരി പത്രിക തള്ളിയതെന്നും കോടതിയെ സമീപിക്കുമെന്നും സി.പി.എം പറഞ്ഞിട്ടുണ്ട്. എന്നാൽ, വോെട്ടടുപ്പിലേക്ക് എത്തിച്ച് കേന്ദ്രകമ്മിറ്റിയിൽ അവസാന പോരാട്ടം നടത്തിയ ബംഗാൾഘടകം കോൺഗ്രസുമായി നേരിട്ട് മത്സരിക്കേണ്ട അവസരം ഒഴിവാക്കുകയായിരുന്നില്ലേയെന്ന് സംശയിക്കുന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തിലുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസുമായുള്ള ധാരണ ഒഴിവാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർേദശിച്ചത്.
കേന്ദ്ര കമ്മിറ്റിയിൽ 29 വോട്ടുകൾ നേടിയ ബംഗാൾഘടകം പാർട്ടിയുടെ രാഷ്ട്രീയ അടവുനയത്തിലെ മാറ്റത്തിനായുള്ള പോരാട്ടം തുടരാനുള്ള സാധ്യതകൾ കൂടിയാണ് രാജ്യസഭ തെരഞ്ഞെടുപ്പിലെ സംഭവവികാസങ്ങളിലൂടെ കാണുന്നത്. കേരളത്തിൽ നിന്ന് വി.എസ്. അച്യുതാനന്ദെന കൂടാതെ സി.സിയിൽ 29 പേരുടെ പിന്തുണ ലഭിച്ചുവെന്നത് തോൽവിയായല്ല അവർ കാണുന്നത്. ഫാഷിസത്തെ സംബന്ധിച്ച പാർട്ടിയുടെ ചില കേന്ദ്രനേതാക്കളുടെ നിർവചനംതന്നെ മാറ്റേണ്ട സമയമാണെന്നും അതിന്മേലുള്ള ചർച്ച മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് ബംഗാൾ നിലപാടിനെ പിന്തുണക്കുന്നവരുടെ അഭിപ്രായം. അടുത്ത പാർട്ടികോൺഗ്രസിൽ ചൂടേറിയ വിഷയമായി ഇതുയരാനുള്ള സാധ്യതയാണുള്ളത്. കോൺഗ്രസ്ബന്ധം കേരളത്തിൽ ദോഷം ചെയ്യുമെന്ന് കേരള ഘടകം വാദിക്കുേമ്പാൾ 2006ൽ യു.പി.എ സർക്കാറിനെ സി.പി.എം പിന്തുണച്ചപ്പോഴാണ് വി.എസിെൻറ നേതൃത്വത്തിൽ സംസ്ഥാനഭരണം പിടിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
