Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​േകാടിയേരിയെ ആർ.എസ്​.എസിലേക്ക്​ ക്ഷണിക്കുന്നു, മൂല്യാധിഷ്​ഠിത ജീവിതം നയിക്കാം
cancel
Homechevron_rightNewschevron_rightKeralachevron_right'​േകാടിയേരിയെ...

'​േകാടിയേരിയെ ആർ.എസ്​.എസിലേക്ക്​ ക്ഷണിക്കുന്നു, മൂല്യാധിഷ്​ഠിത ജീവിതം നയിക്കാം'

text_fields
bookmark_border

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെ ആർ.എസ്​.എസിലേക്ക്​ ക്ഷണിച്ച്​ ബി.ജെ.പി നേതാവ്​ ബി. ഗോപാലകൃഷ്​ണൻ.

''കോടിയേരി ബാലകൃഷ്ണനെ ആർ.എസ്​.എസിലേക്ക് ക്ഷണിക്കുന്നു. നാളിത് വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും, ഇന്ത്യ വേ​േ​ണാ, ചൈന വേണോ എന്ന സംശയം തീർക്കാനും, പോളിറ്റ് ബ്യൂറോ അംഗം എസ്​.ആർ.പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആർ.എസ്​.എസിൽ വരുന്നതോടെ താങ്കൾക്ക് കഴിയും. ആർ.എസ്​.എസ്​കാരനായിരുന്നുവെന്ന് എസ്​.ആർ.പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തിൽ എ.കെ.ജി സെൻററിലെ മറ്റ് അംഗങ്ങൾക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും, നാളെ വരുവാനുള്ളവരും എന്നതാണ് ആർ.എസ്​.എസ്​ കാഴ്ചപ്പാട്'' -ബി.ഗോപാലകൃഷ്​ണൻ ​ഫേസ്​ബുക്കിൽ കുറിച്ചു.

പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ​ചെ​ന്നി​ത്ത​ലയെ കോൺഗ്രസിലെ സർസംഘ്​ചാലക്​ എന്ന്​ കോടിയേരി ബാലകൃഷ്​ണൻ വിശേഷിപ്പിച്ചിരുന്നു. സി.പി.എം​ പി.​ബി അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ കു​ട്ടി​ക്കാ​ല​ത്തെ ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്​ ആ​ർ.​എ​സ്.​എ​സ്​ മു​ഖ​പ​ത്രം 'ജ​ന്മ​ഭൂ​മി'​യി​ലെ ലേ​ഖ​നം ഉയർത്തിപ്പിടിച്ച്​ കോ​ൺ​ഗ്ര​സ്​ ആരോപണത്തിന്​ തി​രി​ച്ച​ടി​ച്ച​ിരുന്നു. ഈ പശ്ചാത്തലത്തിലാണ്​ ​പുതിയ പ്രസ്​താവനയുമായി ബി. ഗോപാലകൃഷ്​ണൻ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkodiyeri balakrishanBJP-RSSB Gopalakrishnan
Next Story