Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഉറച്ച കോട്ട

ഉറച്ച കോട്ട ആറ്റിങ്ങൽ

text_fields
bookmark_border
ഉറച്ച കോട്ട ആറ്റിങ്ങൽ
cancel

ജാതി, സമുദായ പ്രാതിനിധ്യമടക്കം ജനവിധിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടെങ്കിലും കൃത്യമായ രാഷ്​ട്രീയ ബലാബലത്തിൽ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ്​​ ആറ്റിങ്ങൽ. കോൺഗ്രസിനൊപ്പം കൂട്ടുകൂടിയിട്ടുണ്ടെങ്കിലും കാൽനൂറ്റാണ്ടിലധികമായി അട്ടിമറികൾക്ക് ഇടം നൽകാതെ ഇടതുപക്ഷത്തിന് ഒപ്പമാണ്​ സഞ്ചാരം. നിസ്സാരരെന്ന്​ കരുതിയ സ്ഥാനാർഥികൾ വമ്പൻമാരെ അട്ടിമറിച്ച പാരമ്പര്യംകൂടി മണ്ഡലത്തിന് പറയാനുണ്ട്. ആർ. ശങ്കറും വയലാർ രവിയും കെ. അനിരുദ്ധനുമെല്ലാം ഇൗ അനുഭവത്തി​​​െൻറ നേർസാക്ഷ്യങ്ങൾ. വർക്കല രാധാകൃഷ്ണനാണ് ഇവിടെ ആദ്യമായി ഹാട്രിക്​ കുറിച്ചത്. ഇഴവ സമുദായത്തി​​െൻറ ശക്തസാന്നിധ്യത്തിനൊപ്പം ന്യൂനപക്ഷ-പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കും ബലവത്തായ അടിത്തറയുള്ള മണ്ഡലമാണ് ആറ്റിങ്ങൽ.

നിയമസഭാ മണ്ഡലങ്ങളിൽ ഇടതു മേൽകൈ പ്രകടമാണ്. പാർലമ​​െൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നിങ്ങനെ ഏഴ് മണ്ഡലങ്ങളിൽ അരുവിക്കരയൊഴികെ ആറും ഇടതിനൊപ്പമാണ്. തുടർച്ചയായി രണ്ട് തവണയടക്കം മൂന്ന് പ്രാവശ്യം മണ്ഡലം കാത്ത എ. സമ്പത്താണ് ഇപ്പോൾ എം.പി. 1996ല്‍ േകാൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനെ 48,083 വോട്ടുകൾക്ക്​ തോൽപിച്ചാണ്​ സമ്പത്ത് ആദ്യമായി ലോക്സഭയിലെത്തിയത്. 2009ൽ​ ‘ചിറയിൻകീഴ്’ എന്ന പേരു മാറി ആറ്റിങ്ങലായ മണ്ഡലത്തിൽ നറുക്ക് സമ്പത്തിനായിരുന്നു. കോൺഗ്രസിലെ ജി. ബാലചന്ദ്രനെയാണ് രണ്ടാമൂഴത്തിൽ തോൽപിച്ചത്. 2014ൽ 69,378 വോട്ടുകളുടെ മേൽക്കൈയിൽ കോൺഗ്രസിലെ ബിന്ദുകൃഷ്ണയെയും പരാജയപ്പെടുത്തി. 1991ന് ശേഷമുള്ള മണ്ഡലത്തി​​െൻറ രാഷ്​ട്രീയ പ്രയാണം ഇടതു ചേർന്നാണെങ്കിലും 1971 മുതൽ 1991വ​െര കോൺഗ്രസി​​െൻറ കൈവെള്ളക്കുള്ളിലായിരുന്നു മണ്ഡലം. 91ൽ സുശീല ഗോപാലനിലൂടെയാണ്​ ഇടതുപക്ഷത്തി​​​െൻറ ജൈത്രയാത്ര തുടങ്ങുന്നത്​.
മാറിമറിഞ്ഞ കുത്തകകൾ

1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ േകാൺഗ്രസിൽനിന്ന് വഴുതിമാറി സ്വതന്ത്രനൊപ്പം കൂടിയ പാരമ്പര്യമാണ് തിരു-കൊച്ചി സംസ്ഥാനത്തി​​െൻറ ഭാഗമായിരുന്ന ചിറയിൻകീഴിനിലുള്ളത്. കോൺഗ്രസി​​െൻറ ടി.കെ. നാരായണപിള്ളയെ 16,904 വോട്ടിന് പരാജയപ്പെടുത്തിയാണ് സ്വതന്ത്ര സ്ഥാനാർഥി വി. പരമേശ്വരൻ നായർ ലോക്​സഭയിൽ മണ്ഡലത്തി​​​െൻറ ആദ്യശബ്​ദമായത്​. കേരള രൂപവത്​കരണത്തിനുശേഷം 1957ലായിരുന്നു അടുത്ത തെരഞ്ഞെടുപ്പ്​. ആദ്യ ഇ.എം.എസ് സർക്കാറി​​െൻറ അധികാരാരോഹണം സൃഷ്​ടിച്ച ശക്തമായ ഇടതുകാറ്റിൽ മണ്ഡലവും ഇടത്തോട്ട്​ മറിഞ്ഞു. കോൺഗ്രസിെല ടി. മാധവനെയാണ് സി.പി.െഎയിലെ എം.കെ. കുമാരൻ പരാജയപ്പെടുത്തിയത്. 1962 ലും മണ്ഡലം യു.കെ. കുമാരനിലൂടെ വീണ്ടും ചുവന്നു. കോൺഗ്രസിലെ ഷാഹുൽ ഹമീദായിരുന്നു എതിർസ്ഥാനാർഥി. 1967ൽ കേരള രാഷ്​ട്രീയത്തിലെ അതികായരിലൊരാളായ ആർ. ശങ്കറിനെയാണ് മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് നിയോഗിച്ചത്. സി.പി.എമ്മാക​െട്ട കെ. അനിരുദ്ധനെ രംഗത്തിറക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ശങ്കറിനെ അനിരുദ്ധൻ മലർത്തിയടിച്ചു.

അതേസമയം, 1971ൽ സി.പി.എമ്മിന് കാലിടറി. അക്കാലത്തെ കോൺഗ്രസി​​െൻറ യുവരക്​തം വയലാർ രവിയോട്​ വർക്കല രാധാകൃഷ്ണൻ അടിയറവ്​ പറഞ്ഞു. അടിയന്തരാവസ്ഥയേൽപിച്ച മുറിവുകൾ ഉണങ്ങും മുേമ്പ 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ പക്ഷേ കഥമാറി. ആർ. ശങ്കറിനെ കീഴ്​പ്പെടുത്തിയതി​​​െൻറ ആവേശവുമായെത്തിയ അനിരുദ്ധന് ചുവടു​ പിഴച്ചു. മണ്ഡലം വീണ്ടും വയലാർ രവിയിലൂടെ കോൺഗ്രസിനൊപ്പം. 1980ൽ ഇടതുകളത്തിലേക്ക് കാലൂന്നിയ വയലാർ രവിയെ (െഎ.എൻ.സി-യു) ചിറയിൻകീഴ് കൈവിട്ടു. കോൺഗ്രസ്-െഎ സ്ഥാനാർഥി എ.എ. റഹീമാണ് രവിയെ തോൽപിച്ചത്.

1984 മുതലാണ് തലേക്കുന്നിൽ ബഷീർ തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സാരഥിയാകുന്നത്. 1984 ലെ കന്നിയങ്കത്തിൽ സി.പി.എമ്മിലെ കെ. സുധാകരനെ ബഷീർ കീഴ്​പ്പെടുത്തി. 1989ൽ എൽ.ഡി.എഫിലെ സുശീല ഗോപാലനായിരുന്നു എതിരാളി. ഭൂരിപക്ഷം അൽപം കുറഞ്ഞെങ്കിലും (5130) ഇക്കുറിയും ബഷീർ വെന്നിക്കൊടി പാറിച്ചു. 1991ലെ പൊടിപാറിയ പോരാട്ടം. സ്ഥാനാർഥികൾ തലേക്കുന്നിൽ ബഷീറും സുശീലഗോപാലനുംതന്നെ. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നെങ്കിലും കോൺഗ്രസ് കുത്തക അവസാനിപ്പിച്ച് 1106 വോട്ടുകളുടെ പിൻബലത്തിൽ സി.പി.എം മണ്ഡലം തിരിെക പിടിച്ചു. 1996ൽ തലേക്കുന്നിൽ ബഷീറിനെതിരെ സമ്പത്തി​​െൻറ വിജയം. 1998ൽ ബഷീറിനെ മാറ്റി പകരം എം.എം. ഹസനെ പരീക്ഷിച്ചെങ്കിലും ഇടതുകോട്ടയിൽ വിള്ളലുണ്ടായില്ല.

വർക്കല രാധാകൃഷ്ണനിലൂടെ സി.പി.എം മണ്ഡലം നിലനിർത്തി. 1989ൽ എം.എം. ഹസ​​​െൻറ പകരക്കാരനായി എം.െഎ. ഷാനവാസ്​ വന്നെങ്കിലും വർക്കല തന്നെ ജേതാവായി. 2004ൽ രണ്ടാമൂഴത്തിനെത്തിയ ഷാനവാസിനെ തോൽപിച്ച് ഹാട്രിക് നേടിയാണ് രാധാകൃഷ്ണൻ മണ്ഡലം ഇടതുപാളയത്തിൽ ഭദ്രമാക്കിയത്.
സമ്പത്ത്​, അടൂർ പ്രകാശ്​ തുടര്‍ച്ചയായി രണ്ടുതവണ ജയി​ച്ച സാഹചര്യത്തിൽ ഇത്തവണ സമ്പത്തിനെ മാറ്റി പുതിയൊരാളെ പരീക്ഷിക്കാൻ സി.പി.എം തയാറാകുമോയെന്ന്​ കണ്ടറിയണം. മണ്ഡലം തിരികെ പിടിക്കാൻ മുൻ മന്ത്രി അടൂർ പ്രകാശിനെ​ കോൺഗ്രസ്​ രംഗത്തിറക്കുമെന്നാണ്​​ കേൾക്കുന്നത്​. മുൻ ഡി.ജി.പി സെൻകുമാറി​​െൻറ പേര്​ ബി.െജ.പി കേന്ദ്രങ്ങളിൽനിന്ന്​ ഉയരുന്നുണ്ട്. എൻ.ഡി.എയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസും സീറ്റിനായി നീക്കം തുടങ്ങിയിട്ടുണ്ട്.

നിയമസഭ

വർക്കല
അഡ്വ. വി. ജോയ്​ (സി.പി.എം-എൽ.ഡി.എഫ്): 53,102
വർക്കല കഹാർ (കോൺ-യു.ഡി.എഫ്): 50,716
എസ്.ആർ.എം. അജി (ബി.ഡി.ജെ.എസ്-എൻ.ഡി.എ): 19,872
ഭൂരിപക്ഷം: 2386

ആറ്റിങ്ങൽ
അഡ്വ. ബി. സത്യൻ (സി.പി.എം-എൽ.ഡി.എഫ്): 72,808
കെ. ചന്ദ്രബാബു (ആർ.എസ്.പി-യു.ഡി.എഫ്): 32,425
രാജി പ്രസാദ് (ബി.ജെ.പി-എൻ.ഡി.എ): 27,602
ഭൂരിപക്ഷം : 40,383

ചിറയിൻകീഴ്
വി. ശശി (സി.പി.െഎ-എൽ.ഡി.എഫ്): 64,692
കെ.എസ്. അജിത്കുമാർ (കോൺ-യു.ഡി.എഫ്) 50,370
ഡോ. പി.പി. വാവ (ബി.െജ.പി-എൻ.ഡി.എ) : 19,478
ഭൂരിപക്ഷം : 14,322

നെടുമങ്ങാട്
സി. ദിവാകരൻ (സി.പി.െഎ-എൽ.ഡി.എഫ്): 57,745
പാലോട് രവി (കോൺ-യു.ഡി.എഫ്): 54124
അഡ്വ. വി.വി. രാജേഷ് (ബി.ജെ.പി-എൻ.ഡി.എ): 35,139
ഭൂരിപക്ഷം: 3621

വാമനപുരം
അഡ്വ. ഡി.കെ. മുരളി (സി.പി.എം-എൽ.ഡി.എഫ്): 65,848
അഡ്വ. ടി. ശരത്​ചന്ദ്രപ്രസാദ് (കോൺ-യു.ഡി.എഫ്): 56,252
ആർ.വി. നിഖിൽ (ബി.ഡി.ജെ.എസ്-എൻ.ഡി.എ): 13,956
ഭൂരിപക്ഷം: 9596

അരുവിക്കര
കെ.എസ്. ശബരീനാഥൻ (കോൺ-യു.ഡി.എഫ്): 70,910
അഡ്വ. എ.എ. റഷീദ് (സി.പി.എം-എൽ.ഡി.എഫ്): 49,596
രാജസേനൻ (ബി.ജെ.പി-എൻ.ഡി.എ): 20,294
ഭൂരിപക്ഷം: 21,314

കാട്ടാക്കട
അഡ്വ. െഎ.ബി. സതീഷ് (സി.പി.എം-എൽ.ഡി.എഫ്): 51,614
എൻ. ശക്തൻ (കോൺ-യു.ഡി.എഫ്): 50,765
പി.കെ. കൃഷ്ണദാസ് (ബി.െജ.പി-എൻ.ഡി.എ) : 38,700
ഭൂരിപക്ഷം : 849

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfAttingalMalayama NewsA.SampathPolitics
News Summary - Attingal parliment constituncy-Politics
Next Story