ഷാനിമോളെ തുണച്ചത് സ്ത്രീ ജനങ്ങൾ
text_fieldsആലപ്പുഴ: വികസനത്തുടർച്ചക്ക് വോട്ട് തേടിയ എൽ.ഡി.എഫിനെ അരൂരിൽ തളച്ചത് സഹതാ പ തരംഗം. പ്രത്യേകിച്ചും സ്ത്രീവോട്ടർമാരാണ് മുന്നണി വ്യത്യാസമില്ലാതെ ഷാനിമോൾക് ക് മേൽ സഹതാപം ചൊരിഞ്ഞത്. എൻ.ഡി.എ വോട്ടുചോർച്ച തുണച്ചത് യു.ഡി.എഫിനെ. ഇരുപതിനായ ിരത്തോളം വരുന്ന മുസ്ലിം വോട്ടുകളിൽ യു.ഡി.എഫ് പ്രതീക്ഷ ഫലം കണ്ടു. മുസ്ലിം വോട്ടു കളിൽ നല്ലൊരു പങ്ക് ഷാനിമോൾക്ക് ലഭിച്ചു.
എന്നാൽ, ഇടത് മുന്നണി പ്രതീക്ഷിച്ച ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം കാര്യമായി സംഭവിച്ചതുമില്ല. വെൽഫെയർ പാർട്ടി പോലുള്ള കക്ഷികളുടെ പരസ്യ പിന്തുണയും യു.ഡി.എഫിന് ഗുണമായി. ബി.ജെ.പിക്കും കിട്ടിയിരുന്ന 15 ശതമാനം വരുന്ന നായർ വോട്ടുകളിൽ ഇക്കുറി യു.ഡി.എഫിനാണ് മുഖ്യമായും ലഭിച്ചത്. മുൻകാലങ്ങളിൽ എൻ.ഡി.എക്ക് ലഭിച്ച കാൽലക്ഷത്തിലേറെ വോട്ടുകളിൽ വന്ന പതിനായിരത്തോളം വോട്ടിെൻറ കുറവ് അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മൂന്ന് തവണ തുടർച്ചയായി വിജയിക്കുന്ന എൽ.ഡി.എഫിനെ ഇത്തവണ അതിന് അനുവദിക്കരുതെന്ന നിലപാട് ‘ഹിന്ദുത്വ’വാദികളിൽ ഉണ്ടായത് ഷാനിമോൾക്ക് സഹായകമായി. 40 ശതമാനത്തോളം ഈഴവ വോട്ടുകളിൽ സിംഹഭാഗവും എൽ.ഡി.എഫിനാണ് കിട്ടിയിരുന്നത്. ഇതിൽനിന്ന് നേരിയൊരു ഭാഗം സംഘ് പരിവാറിലേക്ക് ഒഴുകിയിരുന്നു. ഇക്കാലമത്രയും അത് എൽ.ഡി.എഫിനെ ദോഷകരമായി ബാധിച്ചില്ല.
ജി. സുധാകരൻ നടത്തിയ പൂതന പ്രയോഗമാണ് ഷാനിമോളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ആക്കം പകർന്നത്. എൽ.ഡി.എഫ് ഉയർത്തിക്കൊണ്ടുവന്ന വികസനത്തുടർച്ചയെ അധികരിച്ചുള്ള പ്രചാരണത്തെ പിടിച്ചുവലിക്കാൻ പോന്നതായിരുന്നു ഈ നാക്ക് പിഴ. അട്ടിമറിസാധ്യതയുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ആറു പൊതുയോഗങ്ങളിൽ പങ്കെടുത്തു. എന്നാൽ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നി നടത്തിയ അവസാന ശ്രമം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
