അരൂരിൽ പ്രാഥമികപരിഗണന സാമുദായിക സമവാക്യങ്ങൾക്ക്
text_fieldsആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ മൂന്ന് മുന്നണിക ളും മനസ്സ് തുറന്നിട്ടില്ലെങ്കിലും ചർച്ചകളിൽ മുഖ്യമായും പരിഗണിക്കപ്പെടുക സാമുദ ായികസമവാക്യങ്ങൾ തന്നെയാകും. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഈഴവ, ധീവര, മുസ്ല ിം സമുദായങ്ങളിൽ നിന്നുള്ള സ്ഥാനാർഥികൾക്ക് പ്രഥമപരിഗണന ലഭിക്കുമെന്നാണ് സൂചന. എങ്കിലും സാമുദായിക സമവാക്യങ്ങളെ നിരാകരിച്ച് ക്രൈസ്തവ സമുദായാംഗമായ മനുവിനെ അവതരിപ്പിക്കാൻ സി.പി.എം ചിലപ്പോൾ തയാറായാലും അദ്ഭുതപ്പെടാനില്ല. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള അരൂരിലും കോന്നിയിലും ഹൈന്ദവ സ്ഥാനാർഥികൾ വേണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ പരസ്യപ്രസ്താവന ഒരുമുഴം മുേമ്പയുള്ള ഏറാണ്.
അതേസമയം, എല്ലാ സാമുദായിക ഘടകങ്ങളെയും മറികടക്കാവുന്ന പൊതുസമ്മതനായ വ്യക്തിത്വത്തെ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങളും രാഷ്ട്രീയ ഉപശാലകളിൽ ചർച്ചയാകുന്നുണ്ട്. സമ്മതിദായകരുടെ പകുതിേയാളംവരുന്ന ഈഴവ സമുദായത്തിൽനിന്ന് സ്ഥാനാർഥി ഉണ്ടാകണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സി.പി.എം പരിഗണിക്കുകയാണെങ്കിൽ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കത്സ് ചെയർമാൻ സി.ബി. ചന്ദ്രബാബു, കയർ മെഷീൻ മാനുഫാക്ചറിങ് കമ്പനി ചെയർമാൻ കെ. പ്രസാദ് എന്നിവരിലാർെക്കങ്കിലും നറുക്ക് വീഴാം.
മണ്ഡലത്തിലെ രണ്ടാമത്തെ പ്രബലസമുദായം ധീവരരാണ്. ഇതാണ് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജെൻറ പേര് ഉയരാൻ കാരണം. മുസ്ലിം സമുദായത്തെ പരിഗണിക്കുകയാണെങ്കിൽ കെ.എച്ച്. ബാബുജാനാണ് സാധ്യത. എ.എം. ആരിഫിന് പകരക്കാരനെ കണ്ടെത്തുേമ്പാൾ മുസ്ലിം സാമുദായിക പരിഗണനകൂടി കണക്കിലെടുക്കണമെന്ന അഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെ പരിഗണിക്കണമെന്നാണ് ഇതുവരെയുള്ള അനൗദ്യോഗിക കോൺഗ്രസ് ചർച്ചകളിൽ ഉയരുന്ന അഭിപ്രായം.
കോൺഗ്രസ് ഈഴവ പരിഗണന സ്വീകരിക്കുന്നപക്ഷം ഡി.സി.സി പ്രസിഡൻറ് എം. ലിജുവോ അഡ്വ. അനിൽ ബോസോ സ്ഥാനാർഥിയായേക്കും. 2011ൽ പരാജയപ്പെട്ട മുൻ ഡി.സി.സി പ്രസിഡൻറും മുൻ ആലപ്പുഴ എം.എൽ.എയുമായ എ.എ. ഷുക്കൂറാകട്ടെ, പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകാൻ തയാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഡി.എയിലാകട്ടെ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ സുഭാഷ് വാസു, കെ.കെ മഹേശൻ, വി. ഗോപകുമാർ, കഴിഞ്ഞ തവണ മത്സരിച്ച അനിയപ്പൻ എന്നിവരെയാണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
