അൻവറും തുഷാറും സമ്പന്നർ; കേസിൽ മുമ്പൻ സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുന്ന മുന്നണി സ് ഥാനാർഥികളിൽ സമ്പാദ്യത്തിൽ മുന്നിലുള്ളത് പൊന്നാനിയിലെ ഇടത് സ്ഥാനാർഥി പി.വി. അ ൻവർ. 56.93 കോടി രൂപയാണ് അദ്ദേഹത്തിെൻറ ആസ്തി. തൊട്ടടുത്ത് വയനാട്ടിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി -42.71 കോടി.
കോടികളും ലക്ഷങ്ങളും സമ്പാദ്യമുള്ളവരാണ ് സ്ഥാനാർഥികളിലേറെയും. അതേസമയം സ്ഥാനാർഥികളിലെ പയ്യനായ മലപ്പുറത്തെ ഇടത് സ ്ഥാനാർഥി വി.പി. സാനുവിെൻറ കൈയിൽ 2422 രൂപയും അഞ്ചു ഗ്രാം സ്വർണവും മാത്രമാണുള്ളത്. ഭാര് യ, ഭർത്താവ്, ആശ്രിതർ എന്നിവരുടെ സമ്പാദ്യമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമ്പാദ്യത്തിൽ മൂന്നാം സ്ഥാനം ഡോ. ശശി തരൂരിനാണ് -35 കോടി. രാഹുൽ ഗാന്ധി -15.88 കോടി, അടൂർ പ്രകാശ് -14.40 കോടി, കെ. മുരളീധരൻ -8.8 കോടി, അൽഫോൺസ് കണ്ണന്താനം -7.26 കോടി, സുരേഷ് ഗോപി -6.76 കോടി, കുഞ്ഞാലിക്കുട്ടി -5.56, ഇന്നസെൻറ് -4.80, എ. സമ്പത്ത് -3.10 കോടി, ബെന്നി െബഹനാൻ -2.58 കോടി, വി.ടി. രമ -2.57 കോടി, കെ. സുധാകരൻ -2.44 കോടി, പി.സി. തോമസ് -2.38 കോടി, തോമസ് ചാഴികാടൻ -2.09 കോടി, പി. രാജീവ് -1.95 കോടി, ഷാനിമോൾ ഉസ്മാൻ -1.94 കോടി, രാജ്മോഹൻ ഉണ്ണിത്താൻ -1.74 കോടി, പി.കെ. ശ്രീമതി -1.72 കോടി, ജോയ്സ് ജോർജ് -1.62 കോടി, കൊടിക്കുന്നിൽ സുരേഷ് -1.6 കോടി, എ.എൻ. രാധാകൃഷ്ണൻ -1.38 കോടി, ഡോ. രാധകൃഷ്ണൻ -1.36 കോടി, ഉണ്ണികൃഷ്ണൻ -1.36 കോടി, വീണാ ജോർജ് -1.24 കോടി, എൻ.കെ. പ്രേമചന്ദ്രൻ -1.19 കോടി, ബിജുകൃഷ്ണൻ -1.37 കോടി, പി. ജയരാജൻ -1.09 കോടി ഇങ്ങനെ പോകുന്നു കോടിപതികളായ സ്ഥാനാർഥികളുടെ പേരുകൾ. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിെൻറ സമ്പാദ്യം നാലു ഗ്രാം സ്വർണവും 12100 രൂപയുമാണ്.
നാല് പിഎച്ച്.ഡിക്കാർ
ഇക്കുറി നാല് പിഎച്ച്.ഡിക്കാരുണ്ട്. മുന്നിൽ തിരുവനന്തപുരത്തെ ഡോ. ശശി തരൂരാണ്. അമേരിക്കയിൽ ഫ്ലച്ചർ സ്കൂൾ ഒാഫ് േലാ ആൻഡ് ഡിേപ്ലാമസിയിൽനിന്നാണ് പിഎച്ച്.ഡി. അമേരിക്ക, റൊമേനിയ എന്നിവിടങ്ങിളിൽനിന്ന് രണ്ട് ഒാണററി പിഎച്ച്.ഡികൂടി നേടി. എ. സമ്പത്തിന് നിയമത്തിലാണ് പിഎച്ച്.ഡി. ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ, ആലത്തൂരിലെ ഇടത് സ്ഥാനാർഥി പി.കെ. ബിജു എന്നിവരും പിഎച്ച്.ഡിക്കാരാണ്.
ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി ഇന്നസെൻറാണ് വിദ്യാഭ്യാസയോഗ്യതയിൽ ഏറ്റവും പിന്നിൽ. അദ്ദേഹത്തിന് എട്ടാം ക്ലാസാണ് വിദ്യാഭ്യാസം. പിഎച്ച്.ഡിക്കാരല്ലാത്ത പി.ജിയുള്ളവർ 14 പേർ. തോമസ് ചാഴികാടൻ ചാർേട്ടഡ് അക്കൗണ്ടൻറും രാഹുൽ ഗാന്ധി എം.ഫില്ലുകാരനുമാണ്. ബിരുദം മാത്രമുള്ളവർ 21. സ്ഥാനാർഥികളിൽ 14 പേർ നിയമബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. എസ്.എസ്.എൽ.സി മാത്രമുള്ള എട്ടും പ്രീഡിഗ്രിയുള്ളവർ അഞ്ചും ടി.ടി.സി, െഎ.ടി.െഎ യോഗ്യതയുള്ള ഒരാൾ വീതവും.
കേസുകളിൽ ഡീനും
കൂടുതൽ കേസുള്ളത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനാണ് -243 എണ്ണം. 203 കേസുകളുമായി ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസാണ് തൊട്ടുപിന്നിൽ. ആറ്റിങ്ങലിലെ ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രന് 40 കേസുകളുണ്ട്. ഇടതിലെ എ. സമ്പത്ത്, വീണാ ജോർജ്, ചിറ്റയം ഗോപകുമാർ, വി.എൻ. വാസവൻ, ഇന്നസെൻറ്, രാജാജി മാത്യൂസ്, പി.കെ. ബിജു, പി.കെ. ശ്രീമതി, പി.പി. സുനീർ എന്നിവർക്കെതിരെ കേസുകളില്ല. യു.ഡി.എഫിലെ ഇ.ടി. മുഹമ്മദ് ബഷീർ, തോമസ് ചാഴികാടൻ, ഷാനിമോൾ ഉസ്മാൻ എന്നിവർക്കും കേസില്ല. പി. ജയരാജൻ 10, കെ.പി. പ്രകാശ് ബാബു (കോഴിക്കോട് ബി.ജെ.പി) -17, വി.പി. സാനു -ഒമ്പത്, എം.ബി. രാജേഷ് -10, സി. കൃഷ്ണകുമാർ (ബി.ജെ.പി-പാലക്കാട്) -10, ടി.എൻ. പ്രതാപൻ -ഏഴ്, ഹൈബി ഇൗഡൻ -ആറ്, എൻ.കെ. പ്രേമചന്ദ്രൻ -ആറ്, അടൂർ പ്രകാശ് -ഒമ്പത്, രാഹുൽ ഗാന്ധി -അഞ്ച്, തുഷാർ വെള്ളാപ്പള്ളി -ആറ് എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർഥികൾക്കെതിരായ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
