യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മ സംസ്ഥാന കൺവെൻഷൻ നടത്തി
text_fieldsകൊച്ചി: യു.എ.പി.എ, എൻ.ഐ.എ നിയമങ്ങൾ പിൻവലിക്കുക എന്നാവശ്യപ്പെട്ടു യു.എ.പി.എ വിരുദ്ധ ജനകീയ കൂട്ടായ്മ സംസ്ഥാന കൺവെൻഷൻ നടത്തി. പരിപാടിയിൽ അഡ്വ പി.ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. യു.എപി.എ നിയമത്തിനു എതിരാണെന്ന പ്രഖ്യാപിത നിലപാടിൽ ഉറച്ചു നിൽക്കാൻ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ തയാറാകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
യുഎപിഎ നിയമങ്ങളുടെ കാര്യത്തിൽ മനുഷ്യാഘാത പഠനം നടത്താൻ സമിതി രൂപീകരിച്ചു. അഡ്വ പി.ചന്ദ്രശേഖർ ചെയർ പേഴ്സണും അഡ്വ കെ.വി ഭദ്രകുമാരി വൈസ് ചെയർ പേഴ്സണും ആയ സമിതിയാണ് പഠനം നടത്തുന്നത്. ക്യാൻസർ രോഗ ബാധിതനും പാർക്കിൻസൺസ് രോഗമടക്കം പലവിധ അസുഖങ്ങളാൽ വലയുന്ന, പി.എഫ്.ഐ നേതാവ് ആയിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട അബൂബക്കറെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൺവെൻഷൻ പ്രമേയം പാസാക്കി.
കേരളത്തിൽ ഇതു വരെ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസുകൾ എത്ര, എത്ര പേരെ യു.എ.പി.എ നിയമപ്രകാരം അറസ്റ്റ് ചെയ്തു, എത്ര പേർക്ക് ജാമ്യം ലഭിച്ചു, എത്ര പേര് തടവിൽ കഴിയുന്നു, എത്ര കേസുകളിൽ അന്വേഷണം പൂർത്തിയായി, എത്ര കേസുകളിൽ വിചാരണ പൂർത്തിയായി, എത്ര കേസുകളിൽ പ്രതികളെ ശിക്ഷിച്ചു, എത്ര കേസുകളിൽ പ്രതികളെ വെറുതെ വിട്ടു എന്നീ വിവരങ്ങൾ വിശദീകരിച്ച് ധവള പത്രം പുറത്തിറക്കാൻ കേരളസർക്കാർ തയാറാകണം.
സംസ്ഥാന സർക്കാരുകളുടെ അധികാരം കവരുന്ന എൻ.ഐ.എ നിയമത്തിനെതിരെ രാഷ്ട്രീയവും നിയമപരവുമായ നയനിലപാടുകൾ സ്വീകരിക്കാൻ കേരളത്തിലെ ഇടതുപക്ഷ സർക്കാർ തയാറാവണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
സി.ആർ,നീലകണ്ഠൻ, അഡ്വ കെ വി ഭദ്രകുമാരി, നസീർ അലിയാർ, അഡ്വ പി.കെ ഇബ്രാഹിം, അജയകുമാർ, കെ.പി സേതുനാഥ്, റാസിഖ് റഹിം, കെ. സുനിൽ കുമാർ, ജോയ് പാവേൽ, വി.സി ജെന്നി, ടി.സി സുബ്രഹ്മണ്യൻ, ഡോ. പി ജി ഹരി, നിഹാരിക, സേതു സമരം, പി എസ് മിഥുൻ, സി പി നഹാസ്, എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

