അനൂപ് മുഹമ്മദിെൻറ ഫേസ്ബുക്ക് അക്കൗണ്ട് നിരവധി പേർക്ക് തലവേദന
text_fieldsകൊച്ചി: ബംഗളൂരുവിൽ മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി അനൂപ് മുഹമ്മദിെൻറ ഫേസ്ബുക്ക് അക്കൗണ്ട് ബിനീഷ് കോടിയേരിക്ക് മാത്രമല്ല, സിനിമ താരങ്ങൾ അടക്കം നിരവധി പേർക്ക് തലവേദനയാകും. അവസാനമായി ആഗസ്റ്റ് 11നാണ് അനൂപ് ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തത്. ബിനീഷിെൻറ നിരവധി പോസ്റ്റുകൾ അനൂപ് ഷെയർ ചെയ്തിട്ടുണ്ട്. കൊച്ചിയിലെ നിരവധി സിനിമ താരങ്ങളുടെ പോസ്റ്റുകളും ടൈംലൈനിൽ ഉണ്ട്.
എറണാകുളം വെണ്ണലയിലാണ് വീട്. സാധാരണ കുടുംബാംഗമായ ഇയാൾ നഗരത്തിൽ ടെക്സ്െറ്റെൽസിൽ ജീവനക്കാരനായിരുന്നു. ആറുവർഷം മുമ്പാണ് ബംഗളൂരുവിലേക്ക് പോയത്. പിന്നീട് വർഷത്തിൽ രണ്ടോ മൂന്നോ തവണയാണ് വീട്ടിൽ വന്നിരുന്നത്. മാസങ്ങളായി വന്നിട്ടില്ലെന്നാണ് വിവരം. ബംഗളൂരുവിൽ ബിസിനസ് എന്താണെന്നതിൽ ആർക്കും വ്യക്തതയില്ല. അനൂപ് എത്തുന്ന സമയത്ത് വീട്ടിൽ നിരവധി ആഡംബര കാറുകൾ എത്തിയിരുന്നു.
അതേസമയം, ജൂൺ 19ന് കുമരകത്ത് ബിനീഷിനെയും അനൂപിനെയും ടാഗ് ചെയ്ത് പാർട്ടി മൂഡിൽ നിൽക്കുന്ന ചിത്രം മൂവാറ്റുപുഴ സ്വദേശി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2013ൽ ബംഗളൂരുവിൽ എത്തിയ ശേഷം ആഫ്രിക്കൻ സ്വദേശികളിൽനിന്ന് വാങ്ങി മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതായാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോക്ക് അനൂപ് നൽകിയ മൊഴി.
അനൂപ് പിടിയിലായതോടെ ഫേസ്ബുക്കിൽ സൗഹൃദം പുലർത്തിയിരുന്നവർ പലരും പോസ്റ്റുകൾ ഒഴിവാക്കിത്തുടങ്ങി. സൗഹൃദ പട്ടികയിലെ ചിലർ പങ്കുവെച്ച വിഡിയോകൾ റേവ് പാർട്ടികളുടെതാണ്. മയക്കുമരുന്ന് ഉപയോഗം േപ്രാത്സാഹിപ്പിക്കുന്ന വിഡിയോകളുമുണ്ട്.

