Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനിൽ ആന്‍റണി

text_fields
bookmark_border
കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന് മറുപടി
സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് അനിൽ ആന്‍റണി
cancel

പത്തനംതിട്ട: സംസ്കാരമില്ലാത്ത വാക്കുകള്‍ക്ക് മറുപടിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസനോട് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി അനിൽ ആന്‍റണി. അനിൽ ആൻറണി പിതൃനിന്ദ നടത്തിയെന്ന എം.എം ഹസന്റെ പരാമർശത്തിൽ പ്രതികരിക്കുകയായരുന്നു അനിൽ ആന്റണി.

കാലഹരണപ്പെട്ട നേതാവ് എന്ന് താൻ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെ.പി.സി.സിയുടെ വർക്കിങ് പ്രസിഡന്‍റെന്നും അനില്‍ ആന്‍റണി പറഞ്ഞു. ഹസന്‍റേത് സംസ്കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വെറെ മറുപടിയില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.

കോഴ ആരോപണത്തിൽ വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടാൻ പോകുന്നില്ലെന്ന് അനിൽ ആന്റണി പറഞ്ഞു. നിയമപരമായ നടപടി കാത്തിരുന്ന് കാണാമെന്നും കർമം പോലെ കാര്യങ്ങൾ വന്നോളുമെന്നും അനില്‍ പറഞ്ഞു. പ്രകാശ് ജാവദേക്കറേയും നന്ദകുമാർ കബളിപ്പിച്ചുണ്ടാകും. ജാവദേക്കറുമായി ഇക്കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ലെന്നും അനില്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anil Antony says there is no answer to uncivilized words
Next Story