പിണറായി പറയുന്നത് ഏറ്റെടുക്കലല്ല പാര്‍ട്ടിയുടെ ജോലി –ആനത്തലവട്ടം
text_fieldsതിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിക്കും പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ പൊലീസ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് ആനത്തലവട്ടം ആനന്ദനും. ഏഷ്യാനെറ്റ് ന്യൂസിന്‍െറ പരിപാടിയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടത്തിന്‍െറ പ്രതികരണം. ‘തെറ്റുണ്ടെങ്കില്‍ തിരുത്തുന്നതാണ് പാര്‍ട്ടിയുടെ നയം. അത് പിണറായി വിജയന്‍െറകൂടി നയമാണ്. പാര്‍ട്ടി കല്‍പിച്ചിരിക്കുന്ന ജോലി ചെയ്യാനാണ് അദ്ദേഹം മുഖ്യമന്ത്രിയായി ഇരിക്കുന്നത്. അല്ലാതെ അദ്ദേഹം പറയുന്നത് മുഴുവന്‍ പാര്‍ട്ടി ഏറ്റെടുക്കാനല്ല. പാര്‍ട്ടി പറയുന്നത് അനുസരിച്ചുള്ള നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. അതിനാല്‍ പാര്‍ട്ടിയുടെ നിലപാട് അദ്ദേഹം സര്‍ക്കാറില്‍ നടപ്പാക്കും. അതില്‍നിന്ന് വ്യതിചലിക്കുന്ന നിലപാട് ഉണ്ടായാല്‍ നടപടി സ്വീകരിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പല നിലപാടുകളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്‍െറ വീടിന് മുന്നില്‍ ദേശീയഗാനത്തെ അപമാനിച്ച ബി.ജെ.പിക്കാര്‍ക്ക് എതിരെ ബെഹ്റ എന്തുകൊണ്ട് കേസ് എടുത്തില്ല’ എന്നും ആനത്തലവട്ടം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
