Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅന്ത്യലാപ്പില്‍...

അന്ത്യലാപ്പില്‍ അടിതെറ്റി അമിത് ഷാ

text_fields
bookmark_border
Bengal
cancel
camera_alt????????????? ????????????? ??????????????????????? ???????? ????????

മോ​ദി​യെ തി​രി​കെ കേ​ന്ദ്ര​ഭ​ര​ണ​ത്തി​ലെ​ത്തി​ക്കാ​ന്‍ ബം​ഗാ​ളി​ല്‍ ആ​ഞ്ഞു​പ​ണി​യെ​ടു​ത്ത ബി.​ജെ.​പി അ​ ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​ക്ക് അ​ന്ത്യ​ലാ​പ്പി​ല്‍ പി​ഴ​ച്ചു. അ​മി​ത് ഷാ​യു​ടെ റോ​ഡ്ഷോ​ക്ക് വ​ന്ന പ്ര​വ​ര്‍ ത്ത​ക​ര്‍ കൊ​ല്‍ക്ക​ത്ത തെ​രു​വി​ല്‍ ക​ലാ​പ​മ​ഴി​ച്ചു​വി​ട്ട് ജ​യ് ശ്രീ​രാം വി​ളി​ക​ളു​മാ​യി ബം​ഗാ​ളി ന ​വോ​ത്ഥാ​ന നാ​യ​ക​ന്‍ ഈ​ശ്വ​ര്‍ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​​െൻറ പ്ര​തി​മ ത​ക​ര്‍ത്ത​ത്ത​തോ​ടെ പ്ര​തി​ക്കൂ ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി.

രാ​ഷ്​​ട്രീ​യ ചേ​രി​തി​രിവു​ക​ള്‍ക്ക​തീ​ത​മാ​യി കൊ​ല്‍ക്ക​ത ്ത​യി​ല്‍ ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി​യൊ​ഴു​കി​യ ദി​ന​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച. ച ൊ​വ്വാ​ഴ്ച രാ​ത്രി അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കെ​ത്തി​യ​വ​ര്‍ അ​ക്ര​മ​വും തീ​വെ​പ്പും പ്ര​തി​മ ത​ക​ര്‍ക്ക​ലും ന​ട​ത്തി​യ വി​ദ്യാ​സാ​ഗ​ര്‍ കോ​ള​ജി​ലേ​ക്ക് രാ​വി​ലെ ത​ന്നെ ന​ഗ​ര​വാ​സി​ക​െ​ള​ത്തി തു​ട​ങ്ങി​.

എ​സ്.​യു​സി.​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​വി​ലെ 10ന്​ ​ക​ല്‍ക്ക​ട്ട സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി കോ​ള​ജി​ല്‍ പ്ര​തി​ഷ​ധ സം​ഗ​മ​ത്തോ​ടെ സ​മാ​പി​ച്ച​ു. ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രാ​ണ് ക​ലാ​പം ന​ട​ത്തി പ്ര​തി​മ ത​ക​ര്‍ത്ത​തെ​ന്ന് പ്ല​ക്കാ​ര്‍ഡു​ക​ളു​മേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ആ ​പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​തും വ​ന്‍ പ്ര​തി​ഷേ​ധ​റാ​ലി​യു​മാ​യി സി.​പി.​എം വി​ദ്യാ​സാ​ഗ​ര്‍ കോ​ള​ജി​െ​ല​ത്തി. അ​വ​രും പ്ര​തി​മ ത​ക​ര്‍ത്ത​തി​ന് പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​ത് ബി.​ജെ.​പി​യെ​യും അ​മി​ത് ഷാ​യെ​യും ത​ന്നെ.

അ​തു​വ​രെ ന​ട​ന്ന എ​ല്ലാ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും മ​റി​ക​ട​ക്കു​ന്ന​താ​യി​രു​ന്നു വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് ഗാ​ന്ധി ഭ​വ​നി​ല്‍നി​ന്ന് ഏ​ഴ് കി.​മീ​റ്റ​ര്‍ അ​ക​ലെ ശ്യാം ​ന​ഗ​റി​ലേ​ക്ക് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍ജി ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍ച്ച്. കൊ​ല്‍ക്ക​ത്ത​യെ മ​മ​ത ബി.​ജെ.​പി​ക്കെ​തി​രെ ഇ​ള​ക്കി മ​റി​ച്ചു. നാ​ല് കി.​മീ​റ്റ​ര്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ അ​മി​ത് ഷാ​ക്ക് 6.8 കി.​മീ​റ്റ​ര്‍ കാ​ല്‍ന​ട​യാ​യി അ​നു​യാ​യി​ക​ളെ​യും കൂ​ട്ടി ന​ട​ന്നാ​ണ് മ​മ​ത മ​റു​പ​ടി ന​ല്‍കി​യ​ത്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ആ​ളു​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് അ​മി​ത് ഷാ ​കൊ​ല്‍ക്ക​ത്ത​യെ ഇ​ള​ക്കി​മ​റി​ച്ച റോ​ഡ്ഷോ ന​ട​ത്തി​യ​തെ​ന്ന മ​മ​ത ബാ​ന​ര്‍ജി​യു​ടെ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ​സി​​െൻറ​യും ആ​രോ​പ​ണ​ത്തെ ശ​രി​വെ​ക്കു​ന്ന​താ​യി​രു​ന്നു ബം​ഗാ​ളി​ക​ള്‍ നെ​ഞ്ചി​ലേ​റ്റി​യ ന​വോ​ത്ഥാ​ന നാ​യ​ക​​െൻറ അ​ര്‍ധ​കാ​യ പ്ര​തി​മ ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി കാ​വി വ​സ്ത്ര​ധാ​രി​ക​ള്‍ എ​റി​ഞ്ഞു​ട​ക്കു​ന്ന വി​ഡി​യോ​ക​ൾ. ഈ​ശ്വ​ര ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​നെ പോ​ലൊ​രു ന​വോ​ത്ഥാ​ന നാ​യ​ക​​െൻറ പ്ര​തി​മ​യെ അ​വ​ഹേ​ളി​ക്കാ​ന്‍ ശ​രാ​ശ​രി ബം​ഗാ​ളി​ക്ക് ക​ഴി​യി​ല്ല എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ഇ​ട​തു​നേ​താ​ക്ക​ള്‍ ത​ന്നെ​യാ​ണ്. ബം​ഗാ​ളി സം​സ്ക്കാ​രം അ​റി​യാ​ത്ത ഝാ​ര്‍ഖ​ണ്ഡി​ല്‍ നി​ന്നോ ബി​ഹാ​റി​ല്‍ നി​ന്നോ റാ​ലി​ക്ക് വ​ന്ന​വ​രാ​ണ് ഈ ​കൃ​ത്യം ചെ​യ്ത​തെ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും പ​റ​യു​ന്ന​ത്.

ഡ​ല്‍ഹി​യി​ല്‍ വാ​ര്‍ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ക​ണ്ടും വി​ഷ​യം വ​ഴി​തെ​റ്റി​ക്കാ​ന്‍ അ​മി​ത് ഷാ ​ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ച്ച​തു​മി​ല്ല. തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഡ​ല്‍ഹി​യി​ല്‍ പോ​യി അ​മി​ത് ഷാ ​വാ​ര്‍ത്ത​സ​മ്മേ​ള​നം ന​ട​ത്തു​മ്പോ​ഴേ​ക്കും ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ ഈ​ശ്വ​ര ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​​െൻറ പ്ര​തി​മ ത​ക​ര്‍ക്കു​ന്ന​തി​​െൻറ​യും കോ​ള​ജി​ലെ വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന​തി​​െൻറ​യും മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി​യ വി​ഡി​യോ​ക​ള്‍ ബം​ഗാ​ളി​ലെ​ങ്ങും വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രു​ന്നു. അ​ക്ര​മം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വി​ദ്യാ​സാ​ഗ​ര്‍ കോ​ള​ജി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷ ജീ​വ​ന​ക്കാ​രും കെ​യ​ര്‍ടേ​ക്ക​റും ന​ല്‍കു​ന്ന വി​വ​ര​ണ​ങ്ങ​ളും ബി.​ജെ.​പി ആ​സൂ​ത്ര​ണ​ത്തോ​ടെ അ​ഴി​ച്ചു​വി​ട്ട ക​ലാ​പ​ത്തി​​െൻറ നേ​ര്‍സാ​ക്ഷ്യ​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ക്ര​മം ന​ട​ന്ന രാ​ത്രി​ത​ന്നെ കോ​ള​ജി​െ​ല​ത്തി ത​ക​ര്‍ത്ത പ്ര​തി​മ കൈ​യി​ലെ​ടു​ത്ത് മ​മ​ത അ​മി​ത് ഷാ​യെ ഗു​ണ്ട​യെ​ന്ന് വി​ളി​ച്ച​ത്.

അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി.​ജെ.​പി ജ​യ​പ്ര​തീ​ക്ഷ പു​ല​ര്‍ത്തി​യി​രു​ന്ന ഡം​ഡം, വ​ട​ക്ക​ന്‍ കൊ​ല്‍ക്ക​ത്ത മ​ണ്ഡ​ല​ങ്ങ​ളും ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന ക​ളി​യാ​യി ചൊ​വ്വാ​ഴ്ച ബി.​ജെ.​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടേ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahRoad showmalayalam newspolitical newsBengal CampaignLok Sabha Electon 2019
News Summary - Amit Shah's Bengal Campaign - Political News
Next Story