Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യഥാര്‍ഥ സമാജ് വാദി പാര്‍ട്ടി തന്‍േറതെന്ന് അഖിലേഷ്

text_fields
bookmark_border
യഥാര്‍ഥ സമാജ് വാദി പാര്‍ട്ടി തന്‍േറതെന്ന് അഖിലേഷ്
cancel

ഇട്ടാവ (യു.പി): താന്‍ നേതൃത്വം നല്‍കുന്നതാണ് യഥാര്‍ഥ സമാജ്വാദി പാര്‍ട്ടിയെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

പാര്‍ട്ടിയിലെ പ്രതിയോഗിയും അമ്മാവനുമായ ശിവപാലിനെ ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന. ‘‘നേതാജിയെയും (മുലായം) തന്നെയും അകറ്റാനും പാര്‍ട്ടി പിളര്‍ത്താനും ചിലര്‍ ശ്രമിച്ചു. സൈക്കിള്‍ ചിഹ്നം തട്ടിയെടുക്കാനും ശ്രമിച്ചു’’- ഇട്ടാവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനടുത്ത് ജസ്വന്ത്നഗര്‍  മണ്ഡലത്തിലാണ് ശിവപാല്‍ ജനവിധി തേടുന്നത്. പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് നാമനിര്‍ദേശപത്രിക നല്‍കിയശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - akhilesh yadav claims for samajvadi party
Next Story