അജിത് ‘പവർ’
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മഹാനാടകത്തിൽ ഒരേസമയം വില്ലെൻറയും നായകെൻറയും വേഷമണി ഞ്ഞ അജിത് പവാർ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് പിതൃസഹോദരനായ ശരദ് പവാറിെ ൻറ തണലിൽ. മൂന്ന് പതിറ്റാണ്ടിലധികം പവാറിെൻറ തണലായി നിന്ന അജിത് ഇപ്പോൾ ആ നിഴലിൽ നിന്ന് പുറത്തുവരുകയാണ്. ശരദ് പവാറിൽനിന്ന് പഠിച്ച രാഷ്ട്രീയ തന്ത്രങ്ങൾ അദ്ദ േഹത്തിനെതിരെതന്നെ പ്രയോഗിച്ചാണ് വെള്ളിവെളിച്ചത്തിൽ നിൽക്കുന്നത്. അജിത് 1980കള ുടെ തുടക്കത്തിലാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
1959 ജൂലൈ 22ന് അഹ്മദ്നഗർ ജില്ലയിലെ ഡിലോലി പ്രവാരയിലാണ് അജിത് അനന്ത്റാവു പവാറിെൻറ ജനനം. പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാമിനൊപ്പം പ്രവർത്തിക്കുകയായിരുന്നു പിതാവ് അനന്ത്റാവു പവാർ. പിതാവിെൻറ മരണത്തെ തുടർന്ന് കോളജ് പഠനം ഇടക്കുവെച്ച് അവസാനിപ്പിച്ചു. കോൺഗ്രസിലെ ശക്തികേന്ദ്രമായി വളരുകയായിരുന്ന ശരദ്പവാറിെനാപ്പം കൂടിയ അജിത് 1982ൽ സഹകരണ പഞ്ചസാര ഫാക്ടറിയുടെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1991ൽ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 16 വർഷം ഈ സ്ഥാനത്ത് തുടർന്നു. 1991ൽ ബാരാമതിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജിത് പവാർ തുടർന്ന് ഏഴ് പ്രാവശ്യവും എം.എൽ.എ സ്ഥാനം നിലനിർത്തി. ഒക്ടോബർ 21ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 1.65 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1991 ജൂണിൽ സുധാകർ റാവു നായിക് സർക്കാറിൽ സഹമന്ത്രിയായി ചുമതലയേറ്റ അജിത് മൂന്ന് പതിറ്റാണ്ടിനിടെ കൃഷി, ജലവിഭവം, ഗ്രാമീണ മണ്ണ് സംരക്ഷണം, ജലസേചനം, ഊർജം, ആസൂത്രണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2010 നവംബറിൽ ഉപമുഖ്യമന്ത്രിയുമായി.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ നിരവധി ആരോപണങ്ങളും അജിത് പവാറിന് നേരെയുണ്ടായി. ബി.ജെ.പിതന്നെ ഉന്നയിച്ച 70,000 കോടിയുെട ജലസേചന പദ്ധതി അഴിമതിയും 25,000 കോടിയുടെ സഹകരണ കുംഭകോണവും അജിത്തിനെതിരായുണ്ട്.
മഹാരാഷ്ട്ര മുൻ മന്ത്രി പത്മസിങ് പാട്ടീലിെൻറ സഹോദരി സുനേത്രയാണ് അജിത്തിെൻറ ഭാര്യ. പാർഥ്, ജയ് എന്നിവരാണ് മക്കൾ. പുണെയിലെ മാവൽ ലോക്സഭ സീറ്റിൽനിന്ന് 2019 ആദ്യം മത്സരിച്ച പാർഥ് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
