Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ഐ.വൈ.എഫ് നേതാവിനെ ബി.ജെ.പി സംഘം വളഞ്ഞിട്ട് മർദിച്ചു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: എ.ഐ.വൈ.എഫ് യൂനിറ്റ് ഭാരവാഹിയെ ബി.ജെ.പി സംഘം വളഞ്ഞിട്ട് മർദിച്ചു. എറിയാട് അബ്ദുല്ല റോഡ് യൂനിറ്റ് ഭാരവാഹി പുളിക്കലകത്ത് ഷരീഫിെൻറ മകൻ ഷഫീറിനാണ് (35) മർദനമേറ്റത്. ആറോളം പേരടങ്ങുന്ന സംഘം അകാരണമായി മർദിക്കുകയായിരുന്നുവത്രെ. ഞായറാഴ്ച രാത്രി 9.30ഒാടെ വീടിന് സമീപംവെച്ചാണ് സംഭവം.
പരിക്കേറ്റ യുവാവിനെ ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരാണ് ഷഫീറിനെ മർദിച്ചതെന്നും ഇവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും എ.ഐ.വൈ.എഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
