Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസ്ഥാനാർഥി...

സ്ഥാനാർഥി മോഹികളിൽനിന്ന്​ അപേക്ഷ ഫോറം വിറ്റ്​ അണ്ണാ ഡി.എം.കെ സമാഹരിച്ചത്​ നാലര കോടി രൂപ

text_fields
bookmark_border
Eps--Ops
cancel

ചെന്നൈ: സ്ഥാനാർഥിമോഹികളിൽനിന്ന്​ അപേക്ഷഫോറം വിറ്റവകയിൽ അണ്ണാ ഡി.എം.കെ പാർട്ടി ഫണ്ടിലേക്ക്​ സമാഹരിച്ചത്​ ന ാലര കോടിയോളം രൂപ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരിൽനിന്ന്​ അപേക്ഷ സ്വീകരിക്കുന്ന കാലാവധി വ്യാ ഴാഴ്ച വൈകീ​േട്ടാടെ അവസാനിച്ചിരുന്നു. ഇതേവരെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത്​ പുതുച്ചേരി ഉൾപ്പെടെ 40 ലോക്​സഭ മണ്ഡലങ് ങളിലേക്ക്​ 1737 അപേക്ഷകളാണ്​ ലഭിച്ചത്​. ഒ​ാരോ അപേക്ഷക്കും പാർട്ടി നേതൃത്വം 25,000 രൂപവീതം ഇൗടാക്കിയിരുന്നു. ഇൗ ഇനത്തിൽ മാത്രം പാർട്ടിഫണ്ടിലേക്ക്​ നാലര കോടിയോളം രൂപയാണ്​ സമാഹരിച്ചത്​.

വിവിധ നേതാക്കളുടെ മക്കളും അപേക്ഷ സമർപ്പിച്ചത്​ ശ്രദ്ധിക്കപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ മകൻ മിഥുൻ കുമാർ, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തി​​​െൻറ മകൻ രവീന്ദ്രനാഥ്​ കുമാർ, ഫിഷറിസ്​ മന്ത്രി ഡി. ജയകുമാറി​​​െൻറ മകനും സിറ്റിങ്​ എം.പിയുമായ ജയവർധൻ എന്നിവർ ഇതിലുൾപ്പെടും. അതിനിടെ ബി.ജെ.പിക്കെതിരെ പാർലമ​​െൻറിനകത്തും പുറത്തും നിശിത വിമർശനം നടത്തിയ ലോക്​സഭ ഡെപ്യൂട്ടി സ്​പീക്കറും അണ്ണാ ഡി.എം.കെ പ്രചാരണ വിഭാഗം സെക്രട്ടറിയുമായ തമ്പിദുരെയുടെ സിറ്റിങ്​ സീറ്റായ കരൂരിനുവേണ്ടി നിരവധി പ്രമുഖർ അപേക്ഷ നൽകിയത്​ വിവാദമായിട്ടുണ്ട്​.

തമിഴ്​നാട്​ ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്​ക്കറുടെ പിതാവ്​ ആർ. ചിന്നത്തമ്പി അപേക്ഷ സമർപ്പിച്ചത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്​. കരൂർ സീറ്റ്​ തമ്പിദുരെക്ക്​ നൽകിയേക്കില്ലെന്നും സൂചനയുണ്ട്​. അപേക്ഷകരുമായുള്ള സ്ഥാനാർഥി നിർണയ സമിതിയുടെ അഭിമുഖം അടുത്തദിവസം തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkmalayalam newsPolitics
News Summary - aiadmk- politics
Next Story