You are here

എ,​ െഎ ഗ്രൂപ്പ്​ പോര്​ വിജയസാധ്യതയെ ബാധിക്കുമോയെന്ന ആശങ്കയിൽ യു.ഡി.എഫ്​

chandy-ramesh

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സി​ലും കേ​ര​ള കോ​ൺ​ഗ്ര​സി​ലും രൂ​പ​പ്പെ​ട്ട പൊ​ട്ടി​ത്തെ​റി മു​ന്ന​ണി​യു​ടെ വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ യു.​ഡി.​എ​ഫ്​ ക​ക്ഷി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ക്കും മു​േ​മ്പ പു​റ​ത്തു​വ​ന്ന സ​ർ​വേ ഫ​ല​ങ്ങ​ളി​ലെ​ല്ലാം യു.​ഡി.​എ​ഫി​നാ​ണ്​ ​മു​ൻ​തൂ​ക്കം ക​ൽ​പി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ആ​ദ്യം കേ​ര​ള കോ​ൺ​ഗ്ര​സി​ലും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലും പൊ​ട്ടി​ത്തെ​റി പ​ര​സ്യ​മാ​യി.

പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​െ​ക്ക​തി​രെ​യു​ള്ള വി​കാ​ര​വും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​യി​രി​ക്കെ​യാ​ണ്​ കോ​ൺ​ഗ്ര​സി​ലെ ​ഗ്ര​ൂ​പ്​ വ​ഴ​ക്ക്​ പ​ര​സ്യ​മാ​കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ​പോ​ലും ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു.  വി​ജ​യ​സാ​ധ്യ​ത മാ​ത്ര​മാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​​ത്തി​ലെ ഘ​ട​ക​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, പ​തി​വു​പോ​ലെ സീ​റ്റി​നാ​യി ഗ്രൂ​പ്​ തി​രി​ഞ്ഞു​ള്ള രൂ​ക്ഷ​മാ​യ മ​ത്സ​ര​മാ​ണ്​ പ്ര​ക​ട​മാ​യ​ത്. യു.​ഡി.​എ​ഫി​ന്​ ഇൗ​സി വാ​ക്കോ​വ​ർ ക​ൽ​പി​ക്ക​പ്പെ​ടു​ന്ന വ​യ​നാ​ട്​ സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​റ്റ്​ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു.

സി​റ്റി​ങ്​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന അ​റി​യി​പ്പ്​ മ​റി​ക​ട​ന്ന്​ എ​റ​ണാ​കു​ള​ത്ത്​ പ്ര​ഫ. കെ.​വി. തോ​മ​സി​ന്​ സീ​റ്റ്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​ണ്​ കോ​ൺ​ഗ്ര​സി​ൽ പ​ര​സ്യ പൊ​ട്ടി​ത്തെ​റി​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​െ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച കെ.​വി. തോ​മ​സ്, വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്ക​ലും ചു​വ​രെ​ഴു​ത്തു​മൊ​ക്കെ പ്ര​േ​ത്യ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്​. ത​നി​ക്ക്​ ഒ​രു സൂ​ച​ന പോ​ലു​ം ത​രാ​തെ സീ​റ്റ്​ നി​ഷേ​ധി​െ​ച്ച​ന്ന്​ പ​റ​യു​ന്ന കെ.​വി. തോ​മ​സ്, ഒ​രു കാ​ര്യം കൂ​ടി വ്യ​ക്ത​മാ​ക്കു​ന്നു-​സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ഗ്രൂ​പ് ആ​ധി​പ​ത്യം. മു​തി​ർ​ന്ന നേ​താ​വ്​ പി.​സി. ചാ​ക്കോ, കെ.​പി.​സി.​സി മ​ു​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ, ​െഎ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​രും ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. 

കോ​ൺ​​ഗ്ര​സി​ലെ ത​ല​മു​റ​മാ​റ്റം പ്ര​ക​ട​മാ​കു​ന്ന ത​ര​ത്തി​ലാ​ണ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ​ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എ.െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്​​നി​ക്​ എ​ന്നി​വ​രു​ടെ താ​ൽ​പ​ര്യ​മാ​ണ്​​ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ച​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 

പ​ത്ത​നം​തി​ട്ട​യി​ലെ സി​റ്റി​ങ്​ ​എം.​പി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ അ​വി​ടെ​നി​ന്ന്​ ഉ​യ​ർ​ന്നി​രു​ന്ന​തെ​ങ്കി​ലും ഗ്രൂ​പ്പി​​​​െൻറ പി​ൻ​ബ​ല​ത്തി​ൽ മൂ​ന്നാം​ത​വ​ണ​യും ആ​േ​ൻ​റാ ആ​ൻ​റ​ണി​ക്ക്​ അ​വ​സ​രം ല​ഭി​ച്ചു. ​െഎ ​​ഗ്രൂ​പ്  ഇ​ടു​ക്കി​ക്കാ​യി എ​ല്ലാ അ​ട​വും പ​യ​റ്റി​യെ​ങ്കി​ലും ഡീ​ൻ കു​ര്യാ​ക്കോ​സ്​ വീ​ണ്ടു​ം സീ​റ്റ്​ ഉ​റ​പ്പി​ച്ചു. കാ​സ​ർ​േ​കാ​ട​്​​സീ​റ്റി​ൽ രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​െ​ന​തി​രെ​യും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വെ​ങ്കി​ലും അ​ത്​ അ​ട​ക്കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS