Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ചിയാറിൽ 300ഓളം കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രവർത്തകർ കോൺഗ്രസിലേക്ക്​

text_fields
bookmark_border
കാഞ്ചിയാറിൽ 300ഓളം കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രവർത്തകർ കോൺഗ്രസിലേക്ക്​
cancel

കട്ടപ്പന: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിൽനിന്ന്​ 300ഓളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നതായി പാർട്ടി​ നേതൃത്വം അറിയിച്ചു. കാഞ്ചിയാർ പഞ്ചായത്ത്​ അംഗം സിബി തൽസ്​ഥാനം രാജിവെച്ചു.

എ.ഐ.സി.സി അംഗം ഇ.എം. അഗസ്തി, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ എന്നിവർ ചേർന്ന് കോൺഗ്രസിലേക്കെത്തിയവരെ അംഗത്വം നൽകി സ്വീകരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫിസിൽ എത്തി പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡൻറും ഇടുക്കി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടറുമായ ഷിജി സിബി, കേരള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്​ സെബാസ്​റ്റ്യൻ മറ്റമുണ്ട, യൂത്ത് ഫ്രണ്ട് സെക്രട്ടറി ഷിൽറ്റ് ആൻറണി, സിബിച്ചൻ പാറക്കൽ, സുഹൈബ് മുള്ളൻകുഴി തുടങ്ങിയവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - About 300 Kerala Congress Jose faction workers join Congress in Kanchiyar
Next Story