Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയെ പ്രശംസിച്ച നേതാക്കളെ പുറത്താക്കാൻ ധൈര്യമുണ്ടോ? -വെല്ലുവിളിച്ച് അബ്ദുല്ലക്കുട്ടി

text_fields
bookmark_border
ap-abdullakutty-260819.jpg
cancel

കോഴിക്കോട്: മോദിയെ പ്രശംസിച്ച നേതാക്കളെ പുറത്താക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് എ.പി. അബ്ദുല്ലക്കുട്ടി. ത ാൻ പലതവണ പറഞ്ഞ കാര്യമാണ് ശശി തരൂറും ജയറാം രമേശും അഭിഷേക് സിങ് വിയും ആവർത്തിച്ചതെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബ ുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രസ്താവനാ വീരന്മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റേയും നാവടങ്ങിപ്പോയോ എന്നും അബ്ദുല്ലക്കുട്ടി ചോദിക്കുന്നു.

എ.പി. അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസിലെ ബുദ്ധിജീവികളായ മൂവർ സംഘത്തെ പുറത്താക്കാൻ ഹൈക്കമാൻഡിന് ധൈര്യമുണ്ടോ? ഞാൻ പല തവണ പറഞ്ഞതാണ് തരൂരും, സിങ് വിയും, ജയറാമും ആവർത്തിച്ചത്. പ്രസ്താവന വീരൻമാരായ മുല്ലപ്പള്ളിയുടേയും സുധീരന്‍റെയും നാവടങ്ങിപ്പോയോ...?

മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ എം.പി അഭിപ്രായപ്പെട്ടിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും അഭിഷേക് സിങ് വിയും മോദിയെ പ്രകീർത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - abdullakkutty challenges congress over modi praise -kerala news
Next Story