Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇരട്ടപ്പദവി: ആപ്​...

ഇരട്ടപ്പദവി: ആപ്​ എം.എൽ.എമാർക്ക്​ തെരഞ്ഞെടുപ്പ്​ കമീഷനിൽനിന്ന്​ ഇളവ്

text_fields
bookmark_border
ഇരട്ടപ്പദവി: ആപ്​ എം.എൽ.എമാർക്ക്​ തെരഞ്ഞെടുപ്പ്​ കമീഷനിൽനിന്ന്​ ഇളവ്
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ രൂ​പ​വ​ത്​​ക​രി​ച്ച രോ​ഗി ക​ല്യാ​ൺ സ​മി​തി ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്ത്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്)​ എം.​എ​ൽ.​എ​മാ​ർ​ക്ക്​ തു​ട​രാ​ൻ ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​നു​മ​തി.

27 ആ​പ്​ എം.​എ​ൽ.​എ​മാ​ർ ഇ​ര​ട്ട​പ്പ​ദ​വി വ​ഹി​ക്കു​ന്ന​താ​യും അ​വ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ 2016ൽ ​നി​യ​മ വി​ദ്യാ​ർ​ഥി ന​ൽ​കി​യ കേ​സ് ക​മീ​ഷ​ൻ വ്യാ​ഴാ​ഴ്​​ച അ​വ​സാ​നി​പ്പി​ച്ചു.
നി​ല​വി​ൽ എം.​എ​ൽ.​എ​മാ​ർ വ​ഹി​ക്കു​ന്ന​ത്​ ഇ​ര​ട്ട​പ്പ​ദ​വി​യ​ല്ലെ​ന്ന്​ കാ​ണി​ച്ച്​ ജൂ​ലൈ​യി​ൽ ക​മീ​ഷ​ൻ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​ന്​ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇ​ത്​ രാ​ഷ്​​ട്ര​പ​തി അം​ഗീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന്​ ര​ണ്ട്​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന കേ​സ്​ ക​മീ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2009ൽ ​ഷീ​ല ദീ​ക്ഷി​ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ രോ​ഗി ക​ല്യാ​ൺ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​േ​മ്പാ​ൾ മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ​മാ​​രാ​യി​രി​ക്കും ത​ല​പ്പ​ത്ത്​ എ​ന്ന്​ ച​ട്ട​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, പാ​ർ​ല​മ​​െൻറ​റി സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ച്ച​ത​ട​ക്ക​മു​ള്ള കേ​സി​ൽ 20 എം.​എ​ൽ.​എ​മാ​ർ​െ​ക്ക​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ന​ട​പ​ടി തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAAP MLAsDouble Post
News Summary - AAP Mlas Double Post -India News
Next Story