മത്സരത്തിനില്ല; എൻ.ഡി.എ സ്ഥാനാർഥികളെ പരാജയപ്പെടുത്തും –ആം ആദ്മി
text_fieldsകൊച്ചി: എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും ലോക്സ ഭ തെരഞ്ഞെടുപ്പിൽ ആംആദ്മിയുടെ പ്രവര്‍ത്തനമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന്. കേരളത്തില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നില്ല. ജയസാധ്യതയുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ മത്സരത്തിനുള്ളൂ. മതേതര വോട്ടുകള്‍ ഭിന്നിക്കരുതെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
കേരളത്തിൽ ഒരു മുന്നണിയേയും പിന്തുണക്കുന്നില്ല. അഴിമതിക്കാരനല്ലാത്ത അക്രമരാഷ്ട്രീയമില്ലാത്ത സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കാത്ത സ്ഥാനാർഥികളെ പിന്തുണക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം വിനോദ് മേക്കൊത്ത്, ജില്ല കണ്‍വീനര്‍ ഷക്കീര്‍ അലി, പ്രഭാകരന് പാറയില്‍, സി.ജെ. വര്‍ഗീസ്, വിനോദ്, ഷമീര്‍ കറ്റൂര്‍, ഷൗക്കത്ത് അലി എരോത്ത് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
