Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയില്‍ നാലാംഘട്ട പ്രചാരണത്തിന് സമാപനം
text_fieldsbookmark_border
ലഖ്നോ: ഉത്തര്‍പ്രദേശിലെ 53 നിയമസഭ സീറ്റുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിന്‍െറ പ്രചാരണത്തിന് ആവേശ സമാപനം.
സംസ്ഥാനത്തെ ഏറ്റവും പിന്നാക്കവും കൊടും വരള്‍ച്ച നേരിടുന്നതുമായ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ അവസാനഘട്ട പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി എന്നിവര്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന റായ്ബറേലി ലോക്സഭ മണ്ഡലവും നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ബൂത്തിലേക്ക് നീങ്ങും. ഫത്തേപുര്‍, കൗശംബി, ഹാമിര്‍പുര്‍, ചിത്രകൂട് തുടങ്ങി 12 ജില്ലകളിലെ മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ്.
Next Story
