യാത്ര അവസാനിച്ചു, കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഒരു മാസം നീണ്ട ജനമഹായാത്ര സമാപിച്ചതോടെ കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക്. സമാപനസമ്മേളനത്തിൽ, കെ.പി.സി.സി നേതൃത്വവുമായി അകന്നുകഴിഞ്ഞ മുൻ അധ്യക്ഷൻ വി.എം. സുധീരൻ അടക്കമുള്ളവരെ വേദിയിലെത്തിക്കാൻ കഴിഞ്ഞത് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ നേട്ടമായി വിലയിരുത്തുന്നു.
താഴെത്തട്ടിലെ പ്രവർത്തകരെ സജീവമാക്കാൻ ജാഥക്ക് കഴിഞ്ഞതായി രാഷ്ട്രീയകാര്യ സമിതിയംഗം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.െഎ.സി.സി രൂപവത്കരിച്ച കമ്മിറ്റികൾ യോഗംചേർന്ന് ഒരുക്കം തുടങ്ങി. തെരഞ്ഞെടുപ്പ് സമിതി അഞ്ചിന് ചേരും. സ്ഥാനാർഥി പട്ടിക ഹൈകമാൻഡിന് സമർപ്പിക്കേണ്ടത് ഇൗ സമിതിയാണ്. ഇത്തവണത്തെ യോഗത്തിൽ പ്രാഥമികചർച്ച മാത്രമായിരിക്കും നടക്കുക. ജില്ല കോൺഗ്രസ് കമ്മിറ്റികളിൽ നിന്നുള്ള പട്ടിക ഇൗ ദിവസത്തിനകം പൂർണമായും ലഭിക്കാനിടയില്ല.
പതിവുപോെല സ്ഥാനാർഥി നിർണയത്തിന് നേതാക്കളെ ചുമതലപ്പെടുത്തി യോഗം പിരിയും. എന്നാൽ, പോഷകസംഘടന പ്രസിഡൻറുമാർ കമ്മിറ്റിയിൽ അംഗങ്ങളായതിനാൽ അവരുടെ അവകാശവാദം ഉയരും. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിരുന്ന വനിതകളുടെ ഭർത്താക്കന്മാർ ഇത്തവണ രംഗത്തുണ്ട്. ഇവർക്കുപകരം പഴയതുപോലെ ഭാര്യമാരെ സ്ഥാനാർഥികളാക്കിയേക്കും.
തുടക്കത്തിൽ ഉറപ്പിച്ച സ്ഥാനാർഥി പട്ടിക മാറുമെന്നാണ് വിവരം. സംഘടന ചുമതല ലഭിച്ച എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ വീണ്ടും മത്സരിക്കുമോയെന്ന് ഉറപ്പില്ല. തിരുവനന്തപുരം, മാവേലിക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സിറ്റിങ് എം.പിമാർ വീണ്ടും ജനവിധി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
