സി.പി.എമ്മില്‍ നിയമനക്കുരുക്ക് മുറുകുന്നു: പാര്‍ട്ടി ഘടന ലംഘിച്ച് കൂടുതല്‍ നിയമനം
text_fieldsകണ്ണൂര്‍: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ച് പിന്നീട് റദ്ദാക്കിയ സംഭവം സി.പി.എമ്മില്‍ കൂടുതല്‍ കുരുക്കാവുന്നു. ഭരണമേഖലയില്‍ പഞ്ചായത്ത് മുതല്‍ എല്ലാ രംഗത്തുമുള്ള പാര്‍ട്ടി നിയമനത്തിന് തീരുമാനമെടുക്കാന്‍ കീഴ്ഘടകം മുതല്‍ സംവിധാനമുണ്ടായിരിക്കെ മന്ത്രിയുടെ ഓഫിസില്‍ നിന്ന് സ്വന്തമായ തീരുമാനമെടുത്തതാണ് വിവാദമായത്. നിയമനം റദ്ദാക്കിയത് ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹം സാവകാശം ആവശ്യപ്പെട്ടത് കൊണ്ടാണെന്ന ഇ.പി.ജയരാജന്‍െറ വിശദീകരണം കൂടിയായതോടെ പാര്‍ട്ടി അറിയാതെയുള്ള നടപടിയുടെ താല്‍പര്യം അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നു. വിദേശത്തായിരുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത്തരത്തിലുള്ള എല്ലാ നിയമനങ്ങളും സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ക്ക് കീഴിലുള്ള ബന്ധപ്പെട്ട ചുമതലക്കാരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയുന്നു.
അദ്ദേഹം തിങ്കളാഴ്ച തിരിച്ചത്തെിയതിനുശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് ചര്‍ച്ചയായേക്കും. പഞ്ചായത്തുകള്‍ക്ക് ലോക്കല്‍ കമ്മിറ്റികളും രണ്ട് ലോക്കല്‍ കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന പഞ്ചായത്തുകള്‍ക്ക് ഏരിയാ കമ്മിറ്റികളും കൂടുതല്‍ ഏരിയാ കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാ കമ്മിറ്റിയിലും വിവിധ നിയമനത്തിന്‍െറ ചുമതലക്കാരെ പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന തല നിയമനത്തിന് സെക്രട്ടേറിയറ്റിന് കീഴിലും മൂന്നുപേര്‍ക്ക് ചുമതലയുണ്ട്. ഇവരാരും അറിയാതെയാണ് നിയമനമെന്നാണ് പരാതി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത പദവികളില്‍ നിയമനം നടത്തുന്നതിന് പബ്ളിക് സെക്ടര്‍ റിക്രൂട്ടിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബ്യൂറോ (റിയാബ്) നിശ്ചയിച്ച മാനദണ്ഡം പി.കെ.ശ്രീമതിയുടെ നിയമനത്തില്‍ പാലിച്ചില്ളെന്ന് വകുപ്പ് തല സെക്രട്ടറിയില്‍ നിന്ന് വിവരം കിട്ടിയതുകൊണ്ടാണ് നിയമനം റദ്ദാക്കിയത്.
എന്നാല്‍, നിയമനത്തിന്‍െറ പിന്നിലെ താല്‍പര്യം നിഗൂഢമാണെന്ന് പാര്‍ട്ടി നേതൃത്വത്തെ കീഴ്ഘടകത്തില്‍ നിന്ന് ചിലര്‍ അറിയിച്ചിരിക്കുകയാണ്. കെ.എസ്.ഐ.ഇയുടെ പ്രധാന ബിസിനസ് കാര്‍ഗോ ഷിപ്പിങ് ആണ്. ഇ.പി.ജയരാജന്‍െറ മണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലുമായി ബന്ധപ്പെട്ട് പിടിമുറുക്കുന്നതിന് വേണ്ടിയാണീ നിയമനമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിയാബിന്‍െറ മാനദണ്ഡമനുസരിച്ച് നിശ്ചിത കാലം സര്‍വിസിലുണ്ടാവുകയും ഡിപ്പാര്‍ട്മെന്‍റ് ചുമതല നിശ്ചിത വര്‍ഷം വഹിച്ചിരിക്കുകയും വേണമെന്ന മാനദണ്ഡവും സുധീര്‍ നമ്പ്യാരുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2006ല്‍ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ സുധീറിന്‍െറ ഭാര്യ ധന്യയെ ആദ്യം പാചകക്കാരിയായും പിന്നീട് പേഴ്സണല്‍ സ്റ്റാഫിലും നിയമിച്ചത് ഏറെ വിവാദമായിരുന്നു. അന്ന് ഇ.പി.ജയരാജന്‍െറ മകന്‍ ജിജിത്രാജിനും പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം കിട്ടി. ഇ.കെ.നായനാരുടെ മകള്‍ സുധയുടെ മകന് കിന്‍ഫ്രയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇ.പി. ജയരാജന്‍െറ ജ്യേഷ്ഠന്‍െ മകന്‍െറ ഭാര്യയെ കേരള ക്ളെയ്സ് ആന്‍ഡ് സിറാമിക്സ് ജനറല്‍ മാനേജറായും നിയമിച്ചിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടി ഘടകങ്ങള്‍ വഴി അംഗീകരിക്കപ്പെട്ട നിയമനമല്ളെന്നാണ് ഒരു വിഭാഗത്തിന്‍െറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
