കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം അവസാനം –സുധീരന്
text_fieldsതിരുവനന്തപുരം: ഈമാസം അവസാനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികക്ക് രൂപംനല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്.
കെ.പി.സി.സി നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ കെ.പി.സി.സി തെരഞ്ഞെടുപ്പ്സമിതി 23ന് യോഗം ചേരും. ജില്ലാ ഉപസമിതികള്‍ കൈമാറിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ഹൈകമാന്‍ഡിന് കൈമാറും. തിങ്കളാഴ്ച മുകുള്‍ വാസ്നിക്കിന്െറ സാന്നിധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ യോഗംചേര്‍ന്നാണ് തീരുമാനമെടുത്തത്.
കെ.പി.സി.സി തെരഞ്ഞെടുപ്പ്സമിതി യോഗത്തിനുമുമ്പ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. കെ.പി.സി.സിയുടെ അന്തിമപട്ടികയില്‍ ഡി.സി.സി നിര്‍ദേശിക്കുന്ന പേരുകള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് സമിതിയില്‍ ഉയര്‍ന്നുവരുന്ന പേരുകളും ഉണ്ടാകും.
