കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച പരാജയം
text_fieldsകോട്ടയം: സീറ്റ് വിഭജനചര്‍ച്ചയുടെ ഭാഗമായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ നടന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ച പരാജയം.മാര്‍ച്ച് 10ന് തിരുവനന്തപുരത്ത് വീണ്ടും ചര്‍ച്ചനടത്താനും തീരുമാനമായി. അതേസമയം, ചര്‍ച്ച തൃപ്തികരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും ചര്‍ച്ചയില്‍ അതൃപ്തിയില്ളെന്നും എന്നാല്‍, പൂര്‍ണ തൃപ്തനല്ളെന്നും കെ.എം. മാണിയും വ്യക്തമാക്കി. ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് പിന്നാലെ എത്തിയ കെ.എം. മാണി തൃപ്തനല്ളെന്ന് തുറന്നടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് 15 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്നാണ് ആവശ്യം. ചര്‍ച്ച തൃപ്തികരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുതീരും മുമ്പ് മാണി ഇടപെട്ട് തിരുത്തിയതോടെ സീറ്റ് വിഭജനചര്‍ച്ച അനിശ്ചിതമായി നീളുമെന്നും ഉറപ്പായി. കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ട്. കഴിഞ്ഞ തവണത്തെക്കാള്‍ എത്ര സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ടെന്ന ചോദ്യത്തിന്, കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് എത്രയാണെന്ന് പറയാനാകില്ളെന്നും ക്ഷോഭത്തോടെ മാണി പ്രതികരിച്ചു. ചര്‍ച്ചയില്‍ തൃപ്തരാണെന്നും ഒരു കക്ഷിയുടെയും സീറ്റ് കോണ്‍ഗ്രസ് എടുക്കുകയോ കൊടുക്കുകയോ അല്ല പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ചര്‍ച്ചയോടെ എല്ലാ കാര്യത്തിലും തീരുമാനമുണ്ടാകും. ഘടകകക്ഷികളോട് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് ഉദാരസമീപനമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ ഒരുകാരണവശാലും വിട്ടുകൊടുക്കില്ളെന്നും ഈ സീറ്റില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചാലും ചര്‍ച്ചക്ക് പാര്‍ട്ടി തയാറല്ളെന്നും മാണി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസിന്‍േറതാണ് മൂന്ന് സീറ്റും. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. നിങ്ങള്‍ (മാധ്യമ പ്രവര്‍ത്തകര്‍) മന$പൂര്‍വം ഇല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.സി. ജോസഫ് കേരള കോണ്‍ഗ്രസില്‍നിന്ന് കെ.എം. മാണി, മന്ത്രി പി.ജെ. ജോസഫ്, ജോയി എബ്രഹാം എം.പി എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
