കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എ.ഐ.സി.സിക്ക് നല്‍കുന്ന പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് സിറ്റിങ് എം.എല്‍.എമാരെ ഒഴിവാക്കേണ്ടെന്ന് തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയത്തിന് രൂപവത്കരിച്ച ജില്ലാതല ഉപസമിതികളുമായി മുഖ്യമന്ത്രിയും കെ.പി.സി സി പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയും നടത്തിയ ചര്‍ച്ചക്കുശേഷമാണ് ധാരണ. ഉപസമിതി പട്ടിക ഇവര്‍ മൂന്നുപേരും പരിശോധിച്ച് വെട്ടിച്ചുരുക്കലുകള്‍ വരുത്തി എ.ഐ.സി.സിക്ക് സമര്‍പ്പിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എ.ഐ.സി.സിക്ക് നിഗമനത്തിലത്തെുന്നതിനാണ് പ്രാഥമിക പട്ടിക കൈമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍ അറിയിച്ചു.
കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി ഉടന്‍ ചേര്‍ന്ന് പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ പേരുകളുള്‍പ്പെടെ ചര്‍ച്ചചെയ്ത് അന്തിമപട്ടിക തയാറാക്കി എ.ഐ.സി.സിക്ക് കൈമാറും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സുധീരന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ ജില്ലാതല ഉപസമിതികളുമായി ചര്‍ച്ച നടന്നു. പാര്‍ട്ടിക്ക് എം.എല്‍.എമാരുള്ള മണ്ഡലങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ട പേരുകള്‍ വെവ്വേറെ സീല്‍ചെയ്ത കവറുകളില്‍തന്നെ കെ.പി.സി.സിക്ക് കൈമാറി. മറ്റ് മണ്ഡലങ്ങളിലേക്ക് നിര്‍ദേശിക്കപ്പെട്ട പേരുകള്‍ മുന്‍ഗണനാക്രമത്തിലാണ്. സീറ്റുകള്‍ പരസ്പരം വെച്ചുമാറ്റം ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. തിരുവമ്പാടി, പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ വിജയിക്കാമെന്ന് അതത് ജില്ലാ സമിതികള്‍ കെ.പി.സി.സിയെ അറിയിച്ചു. കെ.കെ. ഷാജുവിനെ മാവേലിക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ചാല്‍ അവിടെ ജയിക്കാമെന്നും ജില്ലാതല ഉപസമിതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
