കോണ്‍ഗ്രസ്സില്‍ നേതൃ മാറ്റം: ഗ്രൂപ്പുകള്‍ ഉറച്ച നിലപാടില്‍
text_fieldsതിരുവനന്തപുരം: പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പുകള്‍ ഉറച്ചു നിലപാടില്‍. ഈ ആവശ്യം ഉന്നയിച്ച് ഹൈകമാന്‍റിനെ സമീപിക്കാനും ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആലോചിക്കുന്നു. ഇര ുഗ്രൂപ്പുകളും ചേര്‍ന്നാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തെരെഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹകസമിതിയോഗത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലത്തെി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചനടത്തി.
നേതൃമാറ്റമെന്ന ആവശ്യം യോഗത്തില്‍ ഉണ്ടായിട്ടില്ളെന്നാണ് വാര്‍ത്താസമ്മേളനത്തിലുള്‍പ്പെടെ അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇതംഗീകരിക്കുന്നില്ല. സുധീരന്‍ മാറാതെ പാര്‍ട്ടിക്ക് ഇനി സംസ്ഥാനത്ത് മുന്നോട്ടുപാകാന്‍ കഴിയില്ളെന്ന വാദമാണ് അവരുടേത്. പാര്‍ട്ടിയില്‍ അടിമുടി പുന:സംഘടനയെന്ന ആവശ്യത്തില്‍ നിന്ന് കെ.പി.സി.സി അധ്യക്ഷസ്ഥാനത്തെ മാറ്റിനിര്‍ത്തിയിട്ടില്ല.മറിച്ച്,അധ്യക്ഷനെ നിലനിര്‍ത്തി,ഭാരവാഹികളെ മാത്രം മാറ്റിയതുകാണ്ട് ഗുണമില്ളെന്നും അവര്‍ പറയുന്നു.
ഹൈകമാന്‍റിനെ സന്ദര്‍ശിച്ച സുധീരന്‍ സംസ്ഥാനത്തെ യഥാര്‍ഥ രാഷ്ട്രീയ സാഹചര്യവും പ്രവര്‍ത്തകരുടെ പൊതുവികാരവും ശരിയാംവിധം ധരിപ്പിച്ചിരിക്കാന്‍ ഇടയില്ളെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍.അതിനാല്‍ ഹൈകമാന്‍റിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനെക്കുറിച്ചാണ് അവരുടെ ആലോചന.
തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ പശ്ചാത്തലത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍െറ കാര്യത്തില്‍ ഹൈകമാന്‍റ് സമീപനം കൂടി മനസിലാക്കിയ ശേഷമായിരിക്കും നീക്കം. സുധീരനെ നിലനിര്‍ത്താനാണ് ഉദ്ദേശ്യമെങ്കില്‍ അതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയായാവും കേന്ദ്രനേതൃത്വത്തെ സമീപിക്കുക. അതേസമയം സുധീരനില്‍ രാഹുല്‍ ഗാന്ധിക്കുള്ള വിശ്വാസം കാണാതിരിക്കുന്നുമില്ല.
നിര്‍വാഹകസമിതിയോഗത്തില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള ആവശ്യം പൊതുവികാരമായി ഉയര്‍ന്നിട്ടും അങ്ങനെയൊരു ആവശ്യംപോലും ഉണ്ടായിട്ടില്ളെന്ന തരത്തില്‍ സുധീരന്‍ പ്രചരണം നടത്തുന്നതില്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ അസ്വസ്ഥമാണ്. അദ്ദേഹത്തിന്‍െറ വാദത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല പ്രസ്താവന നടത്തിയതില്‍ ഐഗ്രൂപ്പില്‍ ഉള്‍പ്പെടെ അമര്‍ഷം ഉണ്ട്. പാര്‍ട്ടിയിലെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ മുന്‍നിരയിലെ മൂന്നുനേതാക്കളും ചേര്‍ന്ന് ഒത്തുകളിക്കുന്നുവെന്ന വികാരവും ഗ്രൂപ്പുകള്‍ക്കതീതമായി ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
