ബാര്‍ കോഴ: എനിക്കെതിരെ ഗൂഢാലോചന നടന്നു –മാണി
text_fieldsകോട്ടയം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ ആരൊക്കെയാണെന്ന് അറിയാമെന്നും മാന്യതകൊണ്ട് പേര് പറയുന്നില്ളെന്നും കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം. മാണി. ചാനല്‍ അഭിമുഖത്തിലാണ് മാണിയുടെ സുപ്രധാന വെളിപ്പെടുത്തല്‍. താന്‍ ഇടതുപക്ഷത്തേക്ക് പോകുമെന്ന് ചിലര്‍ സംശയിച്ചു. ഇതത്തേുടര്‍ന്ന് യു.ഡി.എഫില്‍ത്തന്നെ തളച്ചിടാനാണ് ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയിലൂടെ ചിലര്‍ ശ്രമിച്ചതെന്നും മാണി തുറന്നടിച്ചു.
തന്നെ ഇടതുപക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടായിരുന്നുവെന്നു മാണി സമ്മതിക്കുന്നത് ആദ്യമാണ്. ബാറുടമ ബിജു രമേശിന്‍െറ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാന്‍ പാടില്ലായിരുന്നു. ഇവര്‍ ചടങ്ങില്‍ പങ്കെടുത്തതോടെ ബിജു രമേശിന് മാന്യത കൈവരുത്താന്‍ അവസരമൊരുക്കി. യു.ഡി.എഫിനെയും മന്ത്രിമാരെയും സര്‍ക്കാറിനെയും നിരന്തരം അപമാനിച്ച ബാറുടയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച സുധീരന്‍െറ പ്രസ്താവന തള്ളിക്കളയാന്‍ കഴിയില്ല. അതില്‍ കഴമ്പുണ്ട്.
എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കില്ല. ചില കാര്യങ്ങള്‍ രഹസ്യമായിവെക്കേണ്ടിവരും. ചിലരെ അത് വേദനിപ്പിക്കും എന്നതിനാലാണ് രാഷ്ട്രീയക്കാര്‍ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെകുറിച്ച് എല്ലാം ജനങ്ങള്‍ക്കറിയാം. കൂടുതല്‍ വിശദീകരണം ആവശ്യമില്ല. കേരള കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് കണ്ടത്തെിയിരുന്നുവെന്നും മാണി വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫില്‍ ആരെയും തളച്ചിടാന്‍ ശ്രമിച്ചിട്ടില്ളെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ച മാണിയെ യു.ഡി.എഫില്‍ പിടിച്ചുനിര്‍ത്തിയത് മകന്‍ ജോസ് കെ. മാണി എം.പിയും ഭാര്യയുമാണെന്നും പി.സി. ജോര്‍ജ് എം.എല്‍.എയും മറ്റൊരഭിമുഖത്തില്‍ പരസ്യപ്പെടുത്തി. മുന്നണി വിടുന്ന ഘട്ടത്തിലായിരുന്നു ഇരുവരുടെയും ഇടപെടലെന്നും തുടര്‍ന്ന് പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും ജോര്‍ജ് പറയുന്നു. ഇതത്തേുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മാണിയെ ഈ വിധത്തില്‍ തളച്ചിടാന്‍ ഗൂഢാലോചന നടന്നതെന്നാണു ജോര്‍ജിന്‍െറ വെളിപ്പെടുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
