ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് ഇടിവ്, പുതിയ കേന്ദ്രങ്ങളില്‍ കടന്നു –സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് ഇടിവ് സംഭവിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, പുതിയ മേഖലയില്‍ അവര്‍ കടന്നുകയറി. എസ്.എന്‍.ഡി.പി യോഗം, കെ.പി.എം.എസിലെ ഒരു വിഭാഗം എന്നീ സാമുദായിക സംഘടനകളുമായുള്ള കൂട്ടുകെട്ട് കാരണമാണ് ഇത് സാധിച്ചത്. ഇവരുടെ പിന്തുണയുണ്ടെന്ന് ആര്‍.എസ്.എസ് നടത്തിയ പ്രചാരണം ഒരുവിഭാഗം വോട്ടര്‍മാരെ സ്വാധീനിച്ചു. ഇത് ഗൗരവമായാണ് കാണുന്നതെന്ന് സി. പി.എം സംസ്ഥാന സമിതി യോഗ തീരുമാനം വിശദീകരിക്കവെ കോടിയേരി പറഞ്ഞു.
എല്‍.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. 941 ഗ്രാമപഞ്ചായത്തുകളില്‍ 577 എണ്ണത്തില്‍ എല്‍.ഡി.എഫിന്‍െറ പ്രസിഡന്‍റുമാരാണ്. ഇതില്‍ 546 ഇടത്ത് കേവല ഭൂരിപക്ഷമുണ്ട്. 347 എണ്ണത്തില്‍ യു.ഡി.എഫിനാണ് പ്രസിഡന്‍റ് സ്ഥാനം. 12 പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് പ്രസിഡന്‍റ് സ്ഥാനം കിട്ടി.
അഞ്ച് പഞ്ചായത്തുകളില്‍ മറ്റു പാര്‍ട്ടികളും. 152 ബ്ളോക്കുകളില്‍ 92 ല്‍ എല്‍.ഡി.എഫ് പ്രസിഡന്‍റുമാരും 60ല്‍ യു.ഡി.എഫ് പ്രസിഡന്‍റുമാരുമാണ്. ജില്ലാ പഞ്ചായത്തില്‍ ഏഴുവീതം ഇരു മുന്നണികളും പങ്കിട്ടു. മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 45 ല്‍ എല്‍.ഡി.എഫും 40 ല്‍ യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയുമാണ്. ആകെയുള്ളതിന്‍െറ 65 ശതമാനം തദ്ദേശസ്ഥാപനങ്ങളുടെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു.
എല്‍.ഡി.എഫിന് 41.85 ശതമാനവും യു.ഡി.എഫിന് 40.23 ശതമാനവും ബി.ജെ.പിക്ക് 14.21 ശതമാനവും വോട്ടാണ് കിട്ടിയത്. നിയമസഭാമണ്ഡലങ്ങളില്‍ 87 ഇടത്ത് എല്‍.ഡി.എഫിനാണ് ഭൂരിപക്ഷം; 53 മണ്ഡലങ്ങളില്‍ യു.ഡി.എഫിനും. ബി.ജെ.പിക്ക് ഒരിടത്തും ഭൂരിപക്ഷമില്ല്ള. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ലഭിച്ചു.
എല്‍.ഡി.എഫാണ് ഒന്നാംസ്ഥാനത്ത്. മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ച് മണ്ഡലത്തില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്തത്തെി. എല്‍.ഡി.എഫ് പിറകിലായിരുന്ന 38 നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാമതത്തെിയെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
