Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസരിതയും...

സരിതയും അബ്ദുല്ലക്കുട്ടിയും സുധാകരന്‍െറ മൗനവും

text_fields
bookmark_border
സരിതയും അബ്ദുല്ലക്കുട്ടിയും സുധാകരന്‍െറ മൗനവും
cancel

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ തിളച്ചു മറിയുന്ന എരിതീയിലേക്ക് കോരിയൊഴിക്കപ്പെട്ട വിവാദ ഇന്ധനമായിരുന്നു സരിത. എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ.തന്നെ ലൈംഗീകമായി ദ്രോഹിക്കാന്‍ ശ്രമിച്ചുവെന്ന സരിതയുടെ വെളിപ്പെടുത്തലും അതുണ്ടാക്കിയ കോളിളക്കവും ചെറുതല്ല. ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിലെ എ. ഗൂപ്പിന്‍െറയും എതിര്‍ ദിശയെ കേരളത്തിലാകെ നയിക്കാന്‍ പ്രാപ്തനായി ഉയര്‍ന്നു നില്‍ക്കുകയായിരുന്ന കെ.സുധാകരന്‍െറ കണ്ണൂരിലെ മല്‍സരഗതി തന്നെ നിയന്ത്രിച്ച ആ വിവാദം. സരിതയുടെ പുതിയ വെളിപ്പെടുത്തലോടെ തുറന്നു വിട്ട ഭൂതം സ്വന്തത്തിന് നേരെ പതിക്കുകയാണോ എന്ന ചോദ്യത്തിന് വഴി മാറിയിരിക്കയാണ്. അബ്ദുല്ലക്കുട്ടി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സരിത തിരുത്തിയിട്ടില്ളെങ്കിലും അബ്ദുല്ലക്കുട്ടിക്കെതിരെ 164ാം വകുപ്പനുസരിച്ച് പരാതി നല്‍കാന്‍ തമ്പാനൂര്‍ രവിയാണ് തന്നെ ഉപദേശിച്ചതെന്ന് സരിത വെളിപ്പെടുത്തിയത് കെ.പി.സി.സി.യില്‍ കൊമ്പ് കോര്‍ക്കപ്പെടും.

കെ.പി.സി.സി.ക്ക് സി.പി.എമ്മിനോട് കലഹിക്കാന്‍ കണ്ണൂര്‍ രാഷ്ട്രീയത്തിന്‍െറ വാളുംപരിചയുമായി വര്‍ത്തിച്ച കെ.സുധാകരന്‍ ഇനിയുള്ള നാളില്‍ ഈ വിഷയതില്‍ എന്ത് റോളെടുക്കൂം എന്നതിനെ ആശ്രയിച്ചിരിക്കുകയാണ് പുതിയ വിവാദം. സരിത പറഞ്ഞത് തമ്പാനൂര്‍ രവി നിഷേധിച്ചിട്ടുണ്ടെങ്കിലും കെ.സുധാകരന്‍െറ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെയാകെ ഉലച്ച ഒരു സംഭവത്തിന്‍െറ പിന്നാമ്പുറുവുമായി ബന്ധമുള്ളതാണ് പുതിയ വിവാദമെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ മന്ത്രി കെ.സി.ജോസഫിനെ നിയമസഭയിലത്തെിക്കുന്ന കണ്ണൂര്‍ ഡി.സി.സി.യില്‍ സുധാകരന്‍െറ നിലപാട് ഇനി നിര്‍ണായകമാണ്. അബ്ദുല്ലക്കുട്ടിക്കെതിരെ സരിത അന്നത് പ്രഖ്യാപിക്കുമ്പോള്‍ കണ്ണൂരില്‍ കെ.സുധാകരന്‍ രണ്ടാം തവണ പാര്‍ലിമെന്‍റിലേക്ക് വിജയിക്കാന്‍ ശ്വാസം പിടിച്ച് നില്‍ക്കുന്ന അവസരമായിരുന്നു. പി.കെ.ശ്രമതി ജയിച്ചതും ഒരട്ടിമറിയിലൂടെയാണ്. ഈ അട്ടിമറിയുടെ അടിയൊഴുക്കായി തീര്‍ന്നത് മുന്നണി രാഷ്ട്രീയത്തില്‍ സരിത വിളമ്പിയ ആരോപണമായിരുന്നുവെന്ന് അറിയുന്നവര്‍ ചരുക്കം. ഐ.ഗ്രൂപ്പിലും പിന്നെ മൂന്നാം ഗ്രൂപ്പിലുടെ രമേശ്ചെന്നിത്തലയോടൊപ്പവും എ.വിഭാഗത്തോട് അമ്പും വില്ലും കുലച്ചു നിന്ന ആളാണ് കെ.സുധാകരന്‍. സി.പി.എമ്മുമായുള്ള കണ്ണൂരിലെ പേശീബല രാഷ്ട്രീയത്തില്‍ വളര്‍ന്ന സുധാകരന്‍െറ കുശാഗ്രബുദ്ധിയനുസരിച്ച് കോണ്‍ഗ്രസിലേക്ക് കടന്നു വന്ന ഉടനെ എം.എല്‍.എ.ആയി ഉയര്‍ത്തപ്പെട്ട അബ്ദുല്ലക്കുട്ടി സുധാകരന്‍െറ മാനസപുത്രനായി മാറി. സി.പി.എമ്മില്‍ നിന്ന് വന്ന മുന്‍സഖാവ് എന്ന നിലയില്‍ അബ്ദുല്ലക്കുട്ടിക്ക് കേരളത്തിലങ്ങോളമിങ്ങോളം മുന്നണിയുടെ തെരഞ്ഞെടുപ്പ് വേദികളില്‍ അവസരം കിട്ടി. അബ്ദുല്ലക്കുട്ടിയുടെ നുറുങ്ങ് പ്രഭാഷണം സി.പി.എമ്മിന് നേരെയുള്ള ചാട്ടുളിയായി യു.ഡി.എഫിന് ഉപകരിച്ചു.

അങ്ങിനെയൊരാള്‍ പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍ സുധാകരന്‍െറ വേദിയില്‍ തിളച്ചു മറിയേണ്ടിയിരുന്ന സന്ദര്‍ഭത്തിലാണ് സരിതയുടെ വെളിപ്പെടുത്തലുണ്ടായത്. ആരോപണത്തോടെ അബ്ദുല്ലക്കുട്ടിക്ക് തെരഞ്ഞെടുപ്പ് ഗോദയില്‍ അയിത്തം കല്‍പിച്ചു ദൂരെ നിര്‍ത്തേണ്ടി വന്നു. സുധാകരനോടും അബ്ദുല്ലക്കുട്ടിയോടും സരിതയുടെ വെളിപ്പെടുത്തലിനെതിരായി മൗനം പാലിച്ചാല്‍ മതിയെന്ന് പറഞ്ഞ് കെ.പി.സി.സി.നേതൃത്വം ഒഴിഞ്ഞു മാറുകയായിരുന്നു. ആ നിര്‍ദേശം ലംഘിച്ച് സരിതക്കെതിരെ കടുത്ത രീതിയില്‍ രംഗത്ത് വരാന്‍ അബ്ദുല്ലക്കുട്ടിക്കോ സുധാരനോ സാധിച്ചുമില്ല. അത്രത്തോളം അപകര്‍ഷതാ ബോധത്തിലായിരുന്നു അവര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂരിലത്തെിയ ഉമ്മന്‍ചാണ്ടി സരിതയുടെ ആരോപണത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. സരിതയുടെ അന്നത്തെ വെളിപ്പെടുത്തലിന്‍റ പിന്നിലും രാഷ്ട്രീയ മുതലെടുപ്പുണ്ടായിരുന്നുവെന്നാണ് കെ.സുധാകരന്‍െറയും അബ്ദുല്ലക്കുട്ടിയുടെയും അന്നത്തെ സ്വകാര്യ പരിഭവം. സരിതയുടെ ആരോപണത്തെ പരസ്യമായി ചെറുക്കാതിരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം കോണ്‍ഗ്രസുകാരില്‍ അന്ന് വ്യാപകമായിരുന്നു. രണ്ട് കാരണങ്ങളാണ് ഇതിന് ചൂണ്ടികാണിക്കപ്പെട്ടത്. 1. പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമാക്കി നിറയൊഴിക്കുകയും, അത്വഴി സുധാകരനെ നിരായുധനാക്കാനും ചില കേന്ദ്രങ്ങള്‍ കരുതിയിരിക്കും. 2. ഇതിനെക്കാള്‍ പലതും പുറത്ത് വന്നേക്കും എന്ന ഭരണ നേതൃത്വത്തിന്‍െറ ഭയം. ഒന്നാമത്തേത് പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചു.കടുത്ത മല്‍സരം നടത്തിയിട്ടും സുധാകരന്‍ തോറ്റു. രണ്ടാമത്തെത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. സാക്ഷാല്‍ ഉമ്മന്‍ചാണ്ടിപോലും കരുവാളിച്ചു നില്‍ക്കുന്നു. ഉമമന്‍ചാണ്ടിയുള്‍പ്പെടെയുള്ള ചിലര്‍ സരിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ബിജു രാധാകൃഷ്ണന്‍െറ വെളിപ്പെടുത്തല്‍ വന്നതോടെയാണ് കണ്ണൂരിലെ സുധാകര പക്ഷം ഒരല്‍പം നെടുവീര്‍പ്പിട്ടത്. അബ്ദുല്ലക്കുട്ടി വിഷയത്തില്‍ മൗനം പാലിക്കാന്‍ പറഞ്ഞവരെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് സുധാകര വിഭാഗം കൗതുകത്തോടെയാണ് കണ്ടത്. ബിജുരാധാകൃഷ്ണന്‍െറ വെളിപ്പെടുത്തല്‍ ഗൂഡാലോചനയാണെന്ന് എം.എം.ഹസനും, വി.എം.സുധീരനും, മുന്നണിക്കുള്ളിലോ പുറത്തോ ഗൂഡാലോചന നടന്നതെന്ന് പിന്നീട് പറയാമെന്ന് തങ്കച്ചന്‍ വരെയും പ്രതികരിച്ചു. അന്നും ഉമ്മന്‍ചാണ്ടിയെ പിതൃതുല്ല്യനായി വാഴ്ത്തിയ സരിതയാണിപ്പോള്‍ അബ്ദുല്ലക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണങ്ങളെപ്പോലും കൊണ്‍ഗ്രസിലെ ചിലരുടെ തലയില്‍ കെട്ടിവെച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എം.എല്‍.എ. എന്ന നിലയിലുള്ള നിയമപരമായ പഴുതുകള്‍ പോലും അടച്ചു കൊണ്ടാണ് അബ്ദുല്ലക്കുട്ടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാവട്ടെ ആരോപണത്തിനനുസരിച്ച് തെളിവ് പൊലീസില്‍ ഇന്നേവരെ ഹാജരാക്കിയിട്ടില്ല എന്നും അബ്ദുല്ലക്കുട്ടി വിശദീകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിക്ക് വീണ്ടും മല്‍സരിക്കാനോ, അബദ്ുല്ലക്കുട്ടിയെ മാറ്റി നിര്‍ത്തി സുധാകരന്‍ വീണ്ടും നിയമസഭയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനോ, സാധ്യതയുള്ള ഈ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തല്‍ കെ.പി.സി.സി.യില്‍ പൊട്ടിത്തെറിയാവുമെന്നുറപ്പ്. കെ.സുധാകരന്‍ അടുത്ത് തന്നെ തുറന്നു പ്രതികരിക്കുമെന്നും കരുതപ്പെടുന്നു. 2014ല്‍ അബ്ദുല്ലക്കുട്ടിക്കെതിരായ ആരോപണം വെളിപ്പെടുത്തിയപ്പോള്‍ സരിത ഒരു കാര്യം കൂടി പറഞ്ഞിരുന്നു. മന്ത്രിമാരെക്കുറിച്ച ചിലത് പിന്നീട് പറയാമെന്ന്. പക്ഷെ,കാര്യമായൊന്നു പറഞ്ഞില്ല. സരിതയുടെ പിന്നീട് ബിജുവിന്‍െറ വെളിപ്പെടുത്തല്‍ വന്നു. സരിത പറഞ്ഞിട്ടാണ് താനിത് പറയുന്നതെന്ന് ബിജു ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അബ്ദുല്ലക്കുട്ടിക്കെതിരായ ആരോപണത്തോടൊപ്പം താനിനി എല്ലാം പറയുമ്പോള്‍ കേരളത്തിന് സഹിക്കാനാവില്ല എന്നും സരിത മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014ലെ പ ാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍ സരിത നടത്തിയ ഈ മുന്നറിയിപ്പ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും സഹിക്കാന്‍ പറ്റുന്നതിനപ്പുറമായി മാറി. താന്‍ എല്ലാം പറയാന്‍ തുടങ്ങിയാല്‍ കുടുംബങ്ങള്‍ പലതും തകരും എന്ന് സരിത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അവര്‍ക്കറിയാം കുടുംബിനികള്‍ക്ക് സഹിക്കാവുന്നതല്ല തന്‍െറ പങ്കാളിത്തമുള്ള വിവാദങ്ങളിലെ എരിവും പുളിയും നിറച്ച വര്‍ത്തമാനങ്ങളെന്ന്. അത് തന്നെയാണ് ചിലരുടെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതും. കുടുംബ ശിഥില കഥകളൊന്നും പുറം ലോകമറിഞ്ഞിട്ടില്ളെന്ന് ചുരുക്കം. ജീവിതങ്ങള്‍ താളം തെറ്റുകയോ, വിഭജിക്കപ്പെടുകയോ, ചിതറുകയോ ചെയ്തു. എ.പി.അബ്ദുല്ലക്കുട്ടിയുടെയും കുടുംബത്തിന്‍െറ പാലായനക്കഥ അധികമാരും അറിഞ്ഞിട്ടില്ല.

പാര്‍ലമെന്‍റ് അംഗത്വമുള്‍പ്പെടെ സി.പി.എമ്മില്‍ നിന്ന് വേണ്ടുവോളം അനുഭവിച്ച് കോണ്‍ഗ്രസിലത്തെിയപ്പോള്‍ തന്നെ എം.എല്‍.എ ആയി വെടിക്കെട്ട് പൊട്ടിച്ച യുവനേതാവാണ് അബ്ദുല്ലക്കുട്ടി. സരിത പച്ചയായി തന്നെ അബ്ദുല്ലക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചു. ഏതൊരു പൊതുപ്രവര്‍ത്തകനെയും അയാളുടെ കുടുംബത്തെയും ഉലക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ.യുടെ സ്വകാര്യ ജീവിതത്തെ അതത്തോളം ഇ ൗ വിവാദം ഉലച്ചു. തന്‍െറ മക്കളെ തിരുവനന്തപുരത്തെ സ്കൂളില്‍ നിന്ന് ടി.സി.വാങ്ങി നാടുകടത്തുകയായിരുന്നു അബ്ദുല്ലക്കുട്ടി. കുട്ടികള്‍ക്കിടയിലെ കുശുമ്പ് വര്‍ത്തമാനം കുഞ്ഞുമനസ്സുകളെ തകര്‍ക്കുമെന്ന് കരുതിയാണ് താനത് ചെയ്തതെന്ന് അബ്ദുല്ലക്കുട്ടി സ്വകാര്യം പറയും. തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തില്‍ പഠനം തുടരാതെ മക്കളെയും ഭാര്യയെയും മംഗലാപുരത്തേക്ക് പറിച്ചു നട്ടു. ജീവിതം പറിച്ചു നട്ടാലും സോളാറിന്‍െറ ഷോക്ക് പടരാതിരിക്കില്ല എന്നുറപ്പ്. അതാണിപ്പോഴും തുടരുന്ന പുത്തന്‍ കഥകളുടെ കാതല്‍. പുതിയ വിവാദത്തില്‍ തനിക്ക് ഏറെ പ്രതീക്ഷയുണ്ട്. സത്യം ഒരു നാള്‍ പുറത്ത് വരും’-അബ്ദുല്ലക്കുട്ടി പറയുന്നു. പക്ഷെ, അബ്ദുല്ലക്കുട്ടിയല്ല, സാക്ഷാല്‍ കെ.സുധാകരനാണ് ഇനി എല്ലാം പറയേണ്ടത് എന്നാണ് അണികളുടെ വികാരം. സുധാകരന് മൗനം വെടിയണമെന്നും അവര്‍ സമര്‍ദ്ദം ചെലുത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casesaritha s nairap abdullakkuttyK Sudhakaran
Next Story