പൂട്ടിയ ബാര്‍ തുറക്കല്‍: വ്യത്യസ്ത നിലപാടുമായി സി.പി.ഐ
text_fieldsതിരുവനന്തപുരം: ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ ഇടതുമുന്നണിയില്‍ സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായം. പുതുതായി അധികാരത്തിലത്തെുന്ന സര്‍ക്കാറാവും മദ്യനയം തീരുമാനിക്കുകയെന്നും അതിനുമുമ്പ് നയം വ്യക്തമാക്കേണ്ടതില്ളെന്നുമുള്ള നിലപാടിലാണ് സി.പി.ഐ സംസ്ഥാന നേതൃത്വം.
നേരത്തേ സമാന നിലപാടിലായിരുന്ന സി.പി.എം സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതൃത്വം ഇടപെട്ട് തിരുത്തിയിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കില്ളെന്ന സി.പി.എം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന യു.ഡി.എഫ് അജണ്ടക്കുള്ള അംഗീകാരമായെന്ന അഭിപ്രായം സി.പി.ഐക്കുണ്ട്. സോളാര്‍ കുംഭകോണം, ബാര്‍ ലൈസന്‍സ് അഴിമതി, രണ്ട് മന്ത്രിമാര്‍ രാജിവെക്കേണ്ടിവന്നത്, വര്‍ഗീയതയോടുള്ള മൃദുസമീപനം, വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച തുടങ്ങിയവ യു.ഡി.എഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
ഇത് തെരഞ്ഞെടുപ്പ് അജണ്ടയായി മാറുന്നത് മറികടക്കാനാണ് പൂട്ടിയ ബാറുകളുടെ ഭാവി എന്ന വിഷയം കോണ്‍ഗ്രസ് എടുത്തിട്ടത്. എന്നാല്‍, മദ്യനിരോധം യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. ബാര്‍ ലൈസന്‍സ് നല്‍കുന്നതിലെ കോഴയും മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തമ്മിലെ തര്‍ക്കവുമാണ് 700 ഓളം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നതില്‍ എത്തിച്ചത്. യു.ഡി.എഫ് നയം കാരണം മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
എല്ലാ ബാറുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. ബിയറിന്‍െറയും വൈനിന്‍െറയും ഉപഭോഗം വര്‍ധിച്ചു. 33 ക്ളബുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കി. വീര്യം കൂടിയ മദ്യം ബിവറേജസ് വഴി വില്‍ക്കുന്നു. ബാറുകള്‍ അടച്ചെന്ന് യു.ഡി.എഫ് പറയുന്നതില്‍ പിന്നെന്താണര്‍ഥം. മദ്യവര്‍ജനമെന്നതാണ് സി.പി.ഐയുടെ പ്രഖ്യാപിതനയം. പ്രകടനപത്രിക വരുമ്പോള്‍ എല്‍.ഡി.എഫിന്‍െറ നയം അറിയാമെന്നും അദ്ദേഹം പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ എല്‍.ഡി.എഫ് മറുപടി പറയേണ്ടതില്ളെന്ന നിലപാടാണ് സി.പി.ഐക്ക്.
ബാര്‍ ലൈസന്‍സ്- ബാര്‍ പൂട്ടല്‍ വിഷയത്തില്‍ ഉയര്‍ന്ന അഴിമതി ആരോപണം, ഘടകകക്ഷികള്‍ തമ്മിലെ തര്‍ക്കം, കോടതി പരാമര്‍ശങ്ങള്‍ തുടങ്ങിയവ തന്നെ യു.ഡി.എഫിനെ രാഷ്ട്രീയ പ്രതിരോധത്തിലാഴ്ത്തുന്നതാണെന്ന് സി.പി.ഐ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
