കോണ്‍ഗ്രസില്‍ കലഹം, അന്തംവിട്ട് നേതാക്കള്‍
text_fieldsതിരുവനന്തപുരം: സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം തുടങ്ങി. രാജിയും പിന്മാറ്റവും പരസ്യ പ്രതിഷേധവും പോസ്റ്റര്‍ വിപ്ളവവും അരങ്ങുതകര്‍ക്കുന്നതിനിടെ പരസ്പരം പോരടിച്ച് ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്തെിയ നേതാക്കള്‍ പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ അന്തംവിട്ടനിലയിലും. പട്ടിക സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതോടെതന്നെ പരസ്യകലഹം ആരംഭിക്കുകയായിരുന്നു.
കോവളത്ത് എം.വിന്‍സെന്‍റ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ കെ.ടി.ഡി.സി ചെയര്‍മാനും കെ.പി.സി.സി മുന്‍ സെക്രട്ടറിയുമായ വിജയന്‍ തോമസ് കോണ്‍ഗ്രസ് വിട്ടു. ജയ്ഹിന്ദ് ഡയറക്ടറായ അദ്ദേഹം മത്സരിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തില്‍ സീറ്റ് ഉറപ്പാക്കിയിരുന്ന ബെന്നി ബഹനാന് അഭിമാനം കാക്കാന്‍ പിന്മാറ്റവും പ്രഖ്യാപിക്കേണ്ടിവന്നു. മുഖ്യമന്ത്രിക്ക് പൂര്‍ണമായും വഴങ്ങുന്നത് അപകടകരമാകുമെന്നുകണ്ട് അദ്ദേഹത്തിന്‍െറ വിശ്വസ്തനായ ബെന്നിയെ ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് പൂര്‍ണപിന്തുണ നല്‍കാന്‍ തയാറല്ളെന്നാണ് അവര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് വി.എം. സുധീരനെ പരോക്ഷമായി കുറ്റപ്പെടുത്തി പിന്മാറ്റം പ്രഖ്യാപിച്ച് ബെന്നി മാനം കാത്തത്. ബെന്നിക്കെതിരായ നീക്കത്തില്‍ തൃക്കാക്കര മണ്ഡലത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുമുണ്ട്. കൊയിലാണ്ടിയില്‍ കഴിഞ്ഞതവണ മത്സരിച്ച കെ.പി. അനില്‍കുമാറിനെ മാറ്റി സീറ്റ് എന്‍. സുബ്രഹ്മണ്യന് നല്‍കുന്നതിനെ എതിര്‍ത്ത് നിരവധിപേര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. അതിനുപിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെ കോഴിക്കോട് ഡി.സി.സി ആസ്ഥാനത്ത് ഉപരോധം തീര്‍ക്കുകയും ചെയ്തു. പുനലൂര്‍ സീറ്റ് ലീഗിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയുടെ കോലം കത്തിച്ച് നിരത്തിലിറങ്ങി.
വാമനപുരം, ചിറയിന്‍കീഴ് സീറ്റുകളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ തലസ്ഥാന നഗരിയില്‍ സേവ് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ടി. ശരത്ചന്ദ്രപ്രസാദ് കുറ്റവാളികളെ സംരക്ഷിച്ചെന്നും അജിത്കുമാറിന് മണല്‍ മാഫിയാ ബന്ധം ഉണ്ടെന്നുമാണ് ആരോപണം. സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങിയിരുന്ന പത്തനംതിട്ട ഡി.സി.സി പ്രസിഡന്‍റ് മോഹന്‍രാജ് ഇനി മത്സരിക്കാനേ ഇല്ളെന്ന പ്രഖ്യാപനവുമായി രംഗത്തത്തെി. വീണ്ടും തഴയപ്പെട്ടതില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവും അതൃപ്തിയിലാണ്. പരിഗണക്കപ്പെടാത്തതില്‍ പോഷകസംഘടനകളും പ്രതിഷേധത്തിലാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റിന് വിജയപ്രതീക്ഷ തീരെക്കുറഞ്ഞ മലമ്പുഴയാണ് നല്‍കിയത്.
വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാന്‍ നേതാക്കള്‍ മത്സരിച്ചെന്ന ആരോപണം വ്യാപകമാണ്. അതേസമയം സീറ്റ് കിട്ടാത്തതിന്‍െറ പേരില്‍ സ്വന്തം നേതാക്കള്‍ക്കെതിരെ ഗ്രൂപ്പുകള്‍ക്കുള്ളിലും എതിര്‍പ്പുയര്‍ന്നു. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, വടക്കാഞ്ചേരി, പുതുക്കാട്,കണ്ണൂര്‍ സീറ്റുകളില്‍ സുധീരന്‍െറ താല്‍പര്യം സംരക്ഷിക്കാനായെങ്കിലും വിശ്വസ്തരായ കെ.പി. അനില്‍കുമാര്‍, ജോണ്‍സണ്‍ എബ്രഹാം, നെയ്യാറ്റിന്‍കര സനല്‍, ജി. രതികുമാര്‍ തുടങ്ങിയവര്‍ക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈകമാന്‍ഡ് കെ.പി.സി.സി പ്രസിഡന്‍റിനെ പൂര്‍ണമായും തള്ളാന്‍ തയാറല്ല. അതിന്‍െറ ഭാഗമായാണ് ബെന്നി ബഹനാനെ ഒഴിവാക്കാന്‍ തയാറാകുന്നത്. മന്ത്രിമാരെ മാറ്റിയാല്‍ തനിക്കും സര്‍ക്കാറിനും എതിരായ അവിശ്വാസമാകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് വഴങ്ങുകയും മന്ത്രിയല്ലാത്ത ബെന്നിയെ ‘പിടികൂടി’ സുധീരന്‍െറ ‘താല്‍പര്യം’ സംരക്ഷിക്കുകയാണ് ഹൈകാമാന്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
