കണ്‍സ്യൂമര്‍ഫെഡ്: കോണ്‍ഗ്രസില്‍ പോര് മുറുകുന്നു
text_fieldsതിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചേരിപ്പോര് ശക്തമാകുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനുമായി കൂടിയാലോചനക്കുപോലും തയാറാകാതെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത ഭരണനേതൃത്വത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് സുധീരന്‍ അനുകൂലികള്‍ പരസ്യമായി രംഗത്തിറങ്ങി.
അഴിമതി വിരുദ്ധമുഖം സുധീരന്‍െറ മാത്രം കുത്തകയല്ളെന്ന് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയും ഉള്‍പ്പെടുന്ന ഭരണനേതൃത്വം കൂടിയാലോചിച്ച് കഴിഞ്ഞദിവസം കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, സി.ബി.ഐ അന്വേഷണം വേണമെന്നും ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്താല്‍ മാത്രം പോരെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരന്‍െറ വിശ്വസ്തര്‍ രംഗത്തുവന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുധീരന്‍െറ വിശ്വസ്തന്‍ ടി.എന്‍. പ്രതാപന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കി. സുധീരന്‍െറ മറ്റൊരു വിശ്വസ്തനായ കെ.പി.സി.സി ജന.സെക്രട്ടറി കെ.പി. അനില്‍കുമാറും ഇതേ ആവശ്യം ഉന്നയിച്ചു.
സംഘടനാ പുന$സംഘടന തടയുന്നതിന് എല്ലാ തര്‍ക്കങ്ങളും മറന്ന് ഒരുമിച്ച എ, ഐ ഗ്രൂപ്പുകളെ നേരിടാന്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതിയും തൃശൂരിലെ അക്രമസംഭവങ്ങളും ആണ് സുധീരന്‍ ആയുധമാക്കിയത്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസിനെ മാറ്റണമെന്ന് കത്ത് നല്‍കിക്കൊണ്ടാണ് തനിക്കെതിരെ ഒരുമിച്ച ഗ്രൂപ് നേതൃത്വങ്ങളെ സുധീരന്‍ വെട്ടിലാക്കിയത്. അതോടൊപ്പം തന്‍െറ അഴിമതി വിരുദ്ധമുഖം ഒരിക്കല്‍ക്കൂടി വ്യക്തമാക്കാനും സുധീരന് സാധിച്ചു.
ഇതിനെല്ലാം തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സുധീരനുമായി യാതൊരു കൂടിയാലോചനയും നടത്താതെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാന്‍ ഭരണനേതൃത്വം കഴിഞ്ഞദിവസം തയാറായത്. അഴിമതി വിരുദ്ധമുഖം സുധീരന് മാത്രമല്ളെന്ന് വരുത്തുന്നതിനൊപ്പം ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അദ്ദേഹത്തെ അനുവദിക്കില്ളെന്ന് വ്യക്തമാക്കുന്നതും ആയിരുന്നു സര്‍ക്കാറിന്‍െറ തീരുമാനം. ഭരണസമിതിക്കെതിരെ സസ്പെന്‍ഷന്‍ നടപടിയെടുത്ത് മണിക്കൂറുകള്‍ക്കകം പ്രസിഡന്‍റ് ജോയ് തോമസ് കെ.പി.സി.സി ജന. സെക്രട്ടറിയും സുധീരന്‍െറ വിശ്വസ്തനുമായ കെ.പി. അനില്‍കുമാറിനെതിരെ ആരോപണം ഉന്നയിച്ചു. സുധീരനൊപ്പം നില്‍ക്കുന്നവരുടെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് ആരോപണം തൊടുത്തുവിട്ടതെന്ന് വ്യക്തമാണ്. അതോടെ പ്രത്യാക്രമണത്തിന് സുധീരന്‍ അനുകൂലികളും രംഗത്തിറങ്ങി. ടി.എന്‍. പ്രതാപന്‍െറ കത്തും അനില്‍കുമാറിന്‍െറ പ്രസ്താവനയും അതിന്‍െറഭാഗമാണ്. മാത്രമല്ല, തനിക്കെതിരെ ആരോപണം ഉന്നയിച്ച ജോയി തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും അനില്‍കുമാര്‍ തയാറായി.
അഴിമതി ആരോപണത്തിന് വിധേയനായ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് നേരത്തേമുതല്‍ സുധീരന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അദ്ദേഹത്തിനെതിരെ മാത്രമായി നടപടിയെടുക്കുന്നതിന് പകരം ഭരണസമിതിയെ ഒന്നടങ്കം സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ രാഷ്ട്രീയതീരുമാനം കൈക്കൊള്ളുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറായിരിക്കുന്നതെന്ന് സുധീരന്‍ പക്ഷം വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
