പാര്‍ട്ടി പുന:സംഘടന: തുടര്‍നീക്കങ്ങള്‍ക്ക് കാതോര്‍ത്ത് സുധീരനും ഗ്രൂപ്പുകളും
text_fieldsതിരുവനന്തപുരം: പാര്‍ട്ടി പുന$സംഘടനയെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഡി.സി.സി തലംവരെയുള്ള പുന$സംഘടന തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നടത്തണമെന്ന നിലപാടില്‍ കെ.പി.സി.സി പ്രസിഡന്‍റും തല്‍ക്കാലം മാറ്റിവെക്കണമെന്ന ആവശ്യത്തില്‍ പ്രബലഗ്രൂപ്പുകളും ഉറച്ചുനില്‍ക്കുകയാണ്. പുന$സംഘടനയുമായി മുന്നോട്ടുപോകാന്‍ ഹൈകമാന്‍ഡില്‍നിന്ന് പച്ചക്കൊടി ലഭിച്ച സാഹചര്യത്തില്‍ വി.എം. സുധീരന്‍െറ അടുത്ത നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്.
പുന$സംഘടനയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ ഗ്രൂപ്പുകളുമായുള്ള തുറന്ന ഏറ്റുമുട്ടലിലാവും അതത്തെുക. മറിച്ചായാല്‍, ഗ്രൂപ്പുസമ്മര്‍ദത്തിന് കീഴടങ്ങിയെന്ന് സമ്മതിക്കേണ്ടിയും വരും. ഗ്രൂപ്പുകളുടെ ആവശ്യം തള്ളി പുന$സംഘടനയുമായി മുന്നോട്ടുപോകാനാണ് സുധീരന് ഹൈകമാന്‍ഡില്‍നിന്ന് അനുമതി കിട്ടിയിരിക്കുന്നത്. പുന$സംഘടന നിര്‍ത്തിവെക്കാന്‍ ഒരു നിര്‍ദേശവും കിട്ടിയിട്ടില്ളെന്നാണ് മറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
പുന$സംഘടനക്ക് ഹൈകമാന്‍ഡ് എതിരല്ളെന്ന് വരുത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍, എന്ത് അനുമതിയുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ അത് നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഉറച്ചുനില്‍ക്കുകയാണ്. പുന$സംഘടനയുമായി കെ.പി.സി.സി നേതൃത്വം മുന്നോട്ടുപോയാല്‍ പട്ടിക നല്‍കുന്നതുള്‍പ്പെടെ ഒഴിവാക്കാനാണ് അവരുടെ നീക്കം. അങ്ങനെയെങ്കില്‍ നിലവിലെ ജില്ലാ പുന$സംഘടനാ സമിതികള്‍ പിരിച്ചുവിട്ട് ഏകപക്ഷീയമായ ഡി.സി.സി പുന$സംഘടനക്ക് സുധീരന്‍ തയാറാകേണ്ടിവരും. ഇത്തരമൊരു നടപടിക്ക് അതിന് അദ്ദേഹം തുനിയുമോയെന്നാണ് കണ്ടറിയേണ്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ നിര്‍ണായക നടപടികളിലേക്ക് ഡി.സി.സി നേതൃത്വം നീങ്ങേണ്ട ഘട്ടമായതിനാല്‍ പുന$സംഘടന മാറ്റിവെക്കണമെന്നാണ് ഗ്രൂപ്പുകളുടെ ആവശ്യം. എന്നാല്‍, തെരഞ്ഞെടുപ്പ് നേരിടാനുള്ള ഊര്‍ജം ലഭിക്കാന്‍ പുന$സംഘടന പൂര്‍ത്തിയാക്കണമെന്നാണ് സുധീരന്‍െറ നിലപാട്. ഗ്രൂപ്പുകള്‍ എതിര്‍ത്തിട്ടും തന്‍െറ നിലപാടിന് ഹൈകമാന്‍ഡിന്‍െറ പിന്തുണ ലഭിച്ചത് സുധീരന് രാഷ്ട്രീയമായി നേട്ടമാണ്. ഈ സാഹചര്യത്തില്‍ തനിക്ക് പിടിവാശിയില്ളെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പുകളുടെ താല്‍പര്യം അംഗീകരിക്കുകയോ പുന$സംഘടനയുമായി മുന്നോട്ടുപോകുകയോ ആണ് സുധീരന് മുന്നിലെ മാര്‍ഗങ്ങള്‍. ഇതില്‍ ഏത് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാന കോണ്‍ഗ്രസിലെ തുടര്‍ചലനങ്ങള്‍. അതിനിടെ, സീറ്റ് വിഭജനം ഉള്‍പ്പെടെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്ത് ചേരുകയാണ്. യോഗത്തിനുമുമ്പ് കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്ന് ജെ.ഡി.യു നേതൃത്വവുമായി ഉഭയകക്ഷി ചര്‍ച്ചയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
