‘കോണ്‍ഗ്രസുകാരുടെ അവസരം കളഞ്ഞ് പൊതുസമ്മതരെ സ്ഥാനാര്‍ഥികളാക്കരുത്’
text_fields
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെങ്കില്‍ പൊതുസമ്മതരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാമെങ്കിലും ഇതിലൂടെ വിജയസാധ്യതയുള്ള ഒരു കോണ്ഗ്രസുകാരന്െറയും അവസരം നഷ്ടമാക്കരുതെന്ന് കെ.പി.സി.സി ഉപസമിതി. സ്ഥാനാര്‍ഥിനിര്‍ണയത്തിന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് അധ്യക്ഷനായ സമിതി തയാറാക്കിയതടക്കം മാര്‍ഗരേഖകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ബുധനാഴ്ച കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് കൈമാറി. പൊതുസമ്മതരെ സ്ഥാനാര്ഥികളാക്കുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍, ഇത് പാര്‍ട്ടിക്കാര്‍ക്ക് അവസരം നിഷേധിച്ചാകരുത്. മണ്ഡലം, ബ്ളോക് പ്രസിഡന്റുമാരും സഹകരണസംഘം പ്രസിഡന്റുമാരും സ്ഥാനാര്ഥികളാകുന്നതിന് ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ മത്സരിച്ച് വിജയിച്ചാല്‍ നിലവിലെ ചുമതലകള്‍ ഒഴിയണം. അഴിമതിക്കാര്‍, ആരോപണവിധേയര്‍, സ്വഭാവദൂഷ്യമുള്ളവര്‍,കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അച്ചടക്കലംഘനത്തിന് പാര്‍ട്ടിനടപടി നേരിട്ടവര്‍, പാര്‍ട്ടിവിപ്പ് ലംഘിച്ചവര്‍ എന്നിവരെ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കില്ല.
വി.ഡി. സതീശനുപുറമെ എന്‍. വേണുഗോപാല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാസുഭാഷ്, ട്രഷറര്‍ അഡ്വ. ജോണ്സണ് എബ്രഹാം, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരും കമ്മിറ്റിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
