സി.പി.എം നേതൃയോഗങ്ങള്‍ തുടങ്ങുന്നു
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സി.പി.എം നേതൃയോഗങ്ങള്‍ ആരംഭിക്കുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിലവിലെ വിഷയങ്ങള്‍ക്കൊപ്പം ഇതും പരിഗണിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍ തന്നെ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയതോടെ ഇക്കാര്യത്തില്‍ സജീവമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനം പങ്കുവെക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടപടി ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുകയുള്ളൂ. ഓരോ തദ്ദേശ സ്ഥാപനത്തിനുമായി പ്രകടനപത്രിക തയാറാക്കുന്നതടക്കമുള്ള സുപ്രധാന നടപടികള്‍ നടപ്പാക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കല്‍, അതുകൂടി പരിഗണിച്ച് ശില്‍പശാല സംഘടിപ്പിക്കുക തുടങ്ങിയ നടപടികളിലേക്കും കടക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ അടക്കം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_99_9.jpg)